Posts

വാക്കാലുള്ള ഉറപ്പിന്മേൽ നൽകിയ കടം

Image
ചോദ്യം: വാക്കാൽ നൽകിയ ഉറപ്പിന്മേൽ 2 ലക്ഷം രൂപയോളം ഒരു സുഹൃത്തിന്  കടം നൽകി, ഏഴ് വർഷമായി 'ഇന്ന് തരാം നാളെ തരാം' എന്ന് പറഞ്ഞ് സുഹൃത്ത് ഒഴിഞ്ഞു മാറുകയാണ്. നിയമപരമായി എന്ത് ചെയ്യാനാകും ? വിശ്വാസത്തിന്റെ പേരിൽ സുഹൃത്തുക്കൾക്ക് പണം കടം കൊടുക്കുകയും, അത് തിരിച്ചു കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങളും വളരെ വലുതാണ്. സാമ്പത്തിക നഷ്ടത്തോടൊപ്പം നമ്മൾ ചതിക്കപ്പെട്ടു എന്ന മാനസിക വിഷമം കൂടി ചേരുമ്പോൾ പിന്നീട് ലോകത്ത് ഒരാളെയും വിശ്വസിക്കാൻ നമുക്ക് സാധിക്കില്ല. 👉 ​നിയമപരമായ സമയപരിധി: ലിമിറ്റേഷൻ ആക്റ്റ് പ്രകാരം  പണമിടപാടുമായി ബന്ധപ്പെട്ട സിവിൽ കേസ് ഫയൽ ചെയ്യുന്നതിന് ഇടപാട് കഴിഞ്ഞതിനു ശേഷം മൂന്ന് വർഷക്കാലമാണ് അനുവദിക്കപ്പെട്ടിട്ടുള്ള സമയപരിധി. നിങ്ങളുടെ കാര്യത്തിൽ, ഏഴ് വർഷം കഴിഞ്ഞതിനാൽ ഈ സമയപരിധി കഴിഞ്ഞിരിക്കുന്നു. പക്ഷേ, നിയമത്തിൽ ഒരു വഴി അടഞ്ഞാൽ മറ്റൊരു വഴി എവിടെയെങ്കിലും മറഞ്ഞു കിടക്കുന്നുണ്ടാവും. അതൊന്ന് പരിശോധിക്കാം. 👉 ഇനി എന്തുചെയ്യണം?  താങ്കളുടെ സുഹൃത്ത് ഇപ്പോഴും പണം തരാമെന്ന് പറയുന്ന സാഹചര്യത്തിൽ, നിയമപരമായി തന്നെ ഒരു പുതിയ 'സമയപരിധി' ഉണ്ടാക്കാൻ സാധിക്കുന്നതാണ്. അതിനായി ​സുഹ...

അതിർത്തി തർക്കവും നിയമനടപടികളും

Image
ചോദ്യം: അയൽവാസിയുമായുള്ള അതിർത്തി തർക്കത്തെ തുടർന്ന് വസ്തു അളക്കാൻ താലൂക്കിൽ നിന്നും സർവേയർ വന്നു. എന്നാൽ, വസ്തു അളന്ന് കുറ്റിയടിക്കുന്നതിന് അയൽവാസി തടസ്സം നിന്നു. തർക്കമുള്ളതിനാൽ അളവെടുക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞുകൊണ്ട് സർവേയർ തിരിച്ചുപോയി. ഇനി എന്തു ചെയ്യും ? മറുപടി: സർവ്വേ നടപടികൾക്ക് എതിർകക്ഷി തടസ്സം നിൽക്കുന്നതിനാൽ ഇനിയും സർവ്വേക്ക് അപേക്ഷിക്കുകയോ അതിനുമേൽ കൂടുതൽ നടപടിയെടുക്കുകയോ ചെയ്യുന്നതിൽ ഫലം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഈ സാഹചര്യത്തിൽ അതിർത്തി നിർണ്ണയിച്ചു  കിട്ടുന്നതിനായി സ്വീകരിക്കാവുന്ന ഏറ്റവും ഉചിതമായ നിയമപരമായ മാർഗ്ഗം ബന്ധപ്പെട്ട മുൻസിഫ് കോടതിയിൽ അതിർത്തി നിർണ്ണയിച്ചു (Fixation of Boundary) കിട്ടുന്നതിനുവേണ്ടി ഒരു അന്യായം  ഫയൽ ചെയ്യുന്നതാണ്. അതോടൊപ്പം തന്നെ എതിർകക്ഷി വസ്തുവിലോ വസ്തുവിന്റെ അതിർത്തിയിലോ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു ഇടക്കാല ഇഞ്ജങ്ഷൻ ഹരജിയും ഫയലാക്കുക. 👉 അഡ്വക്കേറ്റ് കമ്മീഷണറെ നിയമിക്കൽ കേസ് ഫയൽ ചെയ്ത ശേഷം, കോടതിയിൽ നിന്ന് ഒരു അഡ്വക്കേറ്റ് കമ്മീഷണറെ അയച്ചുകൊണ്ട് വസ്തു പരിശോധിക്കാൻ ആവശ്യപ്പെടാം. ഈ കമ്മീഷണർ, താലൂക്ക് സർവ...

മരണാനന്തര വസ്തു വില്പന

Image
മരണപ്പെട്ട ആളിന്റെ പേരിലുള്ള വസ്തുവിന് 6 മക്കൾ അവകാശികൾ. ഈ വസ്തു വിൽക്കുമ്പോൾ, ആരുടെയെങ്കിലും ഒരാളിന്റെ പേരിലേക്ക് വസ്തു കൈമാറ്റം നടത്തിയ ശേഷം മാത്രമേ വിൽക്കാൻ പറ്റൂ എന്ന് നിയമം ഉണ്ടോ?  ​മറുപടി: ​വസ്തു വിൽക്കാൻ വേണ്ടി അത് ഒരാളുടെ പേരിലേക്ക് മാറ്റണമെന്ന് നിയമപരമായ നിർബന്ധമില്ല. ​വസ്തുവിൽ അവകാശമുള്ള ആറ് മക്കളും (അവകാശികൾ) ഒരുമിച്ച് ആധാരത്തിൽ വിൽപനക്കാരായി ഒപ്പിട്ട് വസ്തു വിൽക്കുന്നതാണ് ഏറ്റവും ലളിതവും നിയമപരമായി സാധുതയുള്ളതുമായ മാർഗ്ഗം. വസ്തു വിൽക്കുമ്പോൾ, ആറ് പേരും യഥാർത്ഥ അവകാശികളാണെന്ന് തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് (Legal Heirship Certificate) ഹാജരാക്കണം. - Adv Ahammed Sha

ഭർത്താവിന്റെ പിതാവിന്റെ പേരിലുള്ള വസ്തു അറ്റാച്ച് ചെയ്യാൻ സാധിക്കുമോ ?

Image
ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയതോടെ പ്രശ്നങ്ങൾ ഉണ്ടാവുകയും ഭാര്യയെ വീട്ടിലേക്ക് തിരികെ കൊണ്ടാക്കുകയും ചെയ്തു. പിന്നീട് അവൾ എന്റെ പേരിൽ കള്ളക്കേസുകൾ നൽകുകയും, കോടതി മുഖേന പിതാവിൻ്റെ പേരിലുള്ള വസ്തു അറ്റാച്ച് ചെയ്യുകയും ചെയ്തു. എനിക്ക് യാതൊരു അവകാശവുമില്ലാത്ത എന്റെ പിതാവിന്റെ സ്വത്ത് എങ്ങനെ അറ്റാച്ച് ചെയ്യും? മറുപടി : അവരുടെ സ്വർണം താങ്കളും താങ്കളുടെ പിതാവും ചേർന്ന് എടുത്തു പറ്റി എന്നായിരിക്കും അവർ കേസ് ഫയൽ ചെയ്തിട്ടുണ്ടാവുക. അങ്ങനെ ചെയ്യാറുണ്ട്. അപ്പോൾ താങ്കളുടെ പിതാവിന്റെ വസ്തു അറ്റാച്ച് ചെയ്യുന്നതിന് നിയമ തടസ്സമില്ല. പിന്നീട് അവരുടെ സ്വർണം ഒന്നും താങ്കളോ പിതാവോ എടുത്തു പറ്റിയിട്ടില്ല എന്ന് തെളിയിക്കേണ്ടത് താങ്കളുടെ ചുമതലയായി വരും. അക്കാര്യങ്ങളെല്ലാം പറഞ്ഞുകൊണ്ട് മേപ്പടി കേസിൽ താങ്കൾ ആക്ഷേപം ബോധിപ്പിക്കേണ്ടതാണ്. താങ്കളുടെ പിതാവ് ഈ കേസിൽ പ്രതിയാണെങ്കിൽ പിതാവും ആക്ഷേപം ബോധിപ്പിക്കേണ്ടതുണ്ട്. ഇനി പിതാവ് കക്ഷി അല്ല എങ്കിൽ താങ്കളുടെ പിതാവിന് മേപ്പടി വസ്തുവിൽ ഉള്ള അവകാശവും മറ്റും തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെ ഹാജരാക്കിക്കൊണ്ട് ജപ്തി നീക്കം ചെയ്യുവാൻ അപേക്ഷ നൽകാവുന്നതാണ്. താങ്കൾക്ക് വേണമെങ്ക...

27 വർഷത്തെ ജയിൽവാസം, ഒടുവിൽ സുപ്രീം കോടതി വിധി, പ്രതികൾ രക്ഷപ്പെട്ടതോ, അതോ നിരപരാധികൾ ശിക്ഷിക്കപ്പെട്ടതോ?

Image
കേസ്: മുഹമ്മദ് മുസ്ലിം v സ്റ്റേറ്റ് ഓഫ് ഉത്തർപ്രദേശ് 1995 ആഗസ്റ്റ് 4. പുലർച്ചെ സമയം. ഉത്തർപ്രദേശിലെ റൂർ ക്കിൽ സാധാരണക്കാരായ മനുഷ്യർ ഉണർന്നു വരുന്നതേയുള്ളൂ. അപ്പോഴാണ് റോഡിലൂടെ അൽതാഫ് എന്നയാൾ തന്റെ സൈക്കിളിൽ സർവ്വശക്തിയുമെടുത്ത് ആഞ്ഞു ചവിട്ടി പാഞ്ഞുപോയത്. ലക്ഷ്യം റൂർക് കൺസോളിഡേഷൻ ഓഫീസ്. തൊട്ടുപിറകിലായി രണ്ട് സൈക്കിളുകളിലായി മകനും സഹോദരന്റെ മകനുമുണ്ട്. അയൽവാസിയായ മുഹമ്മദ് മുസ്ലിമുമായി വർഷങ്ങളായി തുടരുന്ന ഭൂമി തർക്കത്തിന് ഇന്നൊരു പരിഹാരം കാണണം, അതിനാണ് ഈ പാച്ചിൽ. അത് വെറുമൊരു സാധാരണ തർക്കമായിരുന്നില്ല, മുഹമ്മദിന്റെ മകൻ ശംഷാദുമായി പലപ്പോഴും തെരുവിൽ വെല്ലുവിളികളിലേക്ക് വരെ കാര്യങ്ങളെത്തിച്ചിരുന്നു. ഇനിയും വൈകിയാൽ അപകടമാണെന്ന് അൽതാഫിന് അറിയാമായിരുന്നു. പക്ഷെ, വിധി മറ്റൊന്നായിരുന്നു. റൂർക്കിന് തൊട്ടടുത്തുള്ള ജി.ഡി റോഡിലേക്ക് അൽതാഫ് തന്റെ സൈക്കിൾ തിരിച്ചു കയറ്റിയതേയുള്ളൂ. പെട്ടെന്നാണ് ആ കുറ്റിക്കാട്ടിൽ നിന്നും രണ്ടുപേർ ആയുധങ്ങളുമായി വന്യമൃഗങ്ങളെപ്പോലെ പാഞ്ഞടുത്തത്. കൈയിലിരുന്ന മഴുവും മറ്റു മാരകായുധങ്ങളുമായി അവർ അൽതാഫിന്റെ തലയിലും മുഖത്തും നെഞ്ചിലും ആഞ്ഞു കൊത്തി. ചോരയിൽ കുളിച്ച്, മരണവെപ്രാളത്തിൽ...

വണ്ടിക്ക് ഇൻഷുറൻസ് ഉള്ളതല്ലേ, പിന്നെ ഞാൻ എന്തിനാ സാറേ വെറുതെ കോടതിയിൽ കയറുന്നത്?

Image
"കഴിഞ്ഞ വർഷം എന്റെ വണ്ടി ഒരു ഓട്ടോയിൽ ഇടിച്ചു, ഡ്രൈവർ മാത്രമേ ഉണ്ടായുള്ളൂ, പുള്ളിടെ കാലിനു അത്യാവശ്യം പരിക്കും പറ്റി, അയാൾ  MACT കോടതിയിൽ കേസ് കൊടുത്തിരുന്നു. വണ്ടിക്ക് കൃത്യമായ ഇൻഷുറൻസ് ഉള്ളതുകൊണ്ട് കമ്പനി നോക്കിക്കോളും എന്ന് കരുതി ഞാൻ കോടതിയിൽ നിന്നുള്ള നോട്ടീസ് വന്നിട്ടും മൈൻഡ് ചെയ്യാൻ പോയില്ല, വക്കീലിനെയും വെച്ചില്ല. അതിന്റെ ആവശ്യമില്ലെന്ന് ഇൻഷുറൻസ് ഏജന്റും പറഞ്ഞു. ഇപ്പോൾ ഇതാ പരിക്കേറ്റയാൾക്ക് 2 ലക്ഷം രൂപ ഞാൻ കൊടുക്കണം എന്നും പറഞ്ഞ് കോടതി ഉത്തരവ് വന്നിരിക്കുന്നു. അതെന്താ അങ്ങനെ ?” നമ്മുടെ നാട്ടിൽ ഭൂരിഭാഗം വണ്ടി ഉടമകൾക്കും ഡ്രൈവർമാർക്കും ഉള്ള മാരകമായ ഒരു തെറ്റിദ്ധാരണയാണിത്, "വണ്ടിക്ക് ഇൻഷുറൻസ് ഉണ്ടെങ്കിൽ അപകടം നടന്നാലും നമ്മൾ ഒന്നും പേടിക്കേണ്ടതില്ല, കോടതിയിൽ പോകുകയോ സ്റ്റെമെന്റ്റ് കൊടുക്കുകയോ ഒന്നും വേണ്ട, എല്ലാം ഇൻഷുറൻസ് കമ്പനി നോക്കിക്കോളും. അതെ. എല്ലാം അവർ നോക്കും, എങ്ങനെ അവരുടെ അക്കൗണ്ടിൽ നിന്നും ഒരു രൂപ പോലും പോകാതിരിക്കാം എന്ന്  നോക്കും, എങ്ങനെ കുറ്റം മറുപക്ഷത്തെക്കിടാം എന്ന് നോക്കും. ഇൻഷുറൻസ് കമ്പനി എന്നത് ഒരു സർവീസ് ബിസിനസ് ആണ്. സേവനമല്ല . ഇൻഷുറൻസ് കമ്പനിയുടെ വക്ക...

CC 163/2025 കോട്ടയം കൺസ്യൂമർ കമ്മീഷൻ

Image
ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ നിമിഷങ്ങൾ എന്നെന്നേക്കുമായി ഒപ്പിയെടുക്കാൻ ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫി സംഘത്തെ ഏൽപ്പിച്ച രണ്ട് ഡോക്ടർമാർക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെയും, ഒടുവിൽ അവർക്ക് ലഭിച്ച നീതിയുടെയും കഥയാണിത്. 26/02/2026 തീയതി ഒരു കേസിന്റെ ആവശ്യത്തിനായി കോട്ടയം കൺസ്യൂമർ കമ്മീഷനിലെത്തിയതാണ്. പൊതുവേ ശാന്തമായ അന്തരീക്ഷമാണ് കൺസ്യൂമർ കമ്മീഷനിൽ എപ്പോഴും എല്ലായിടത്തും. ഇവിടെയും അതുപോലെ തന്നെ. സമയം കൃത്യം 11:00 ആയപ്പോൾ കമ്മീഷൻ പ്രസിഡണ്ടും അംഗങ്ങളും സീറ്റിൽ എത്തി. അഭിഭാഷകരും പരാതിക്കാരും എതിർകക്ഷികളുമായിട്ടുള്ള ഒരുപറ്റം ആളുകൾ തന്നെയുണ്ട് കോടതി മുറിക്കുള്ളിൽ. കേസുകൾ ഓരോന്നായി വിളിച്ചു തുടങ്ങി, ബന്ധപ്പെട്ട ആളുകൾ അവർക്ക് പറയാനുള്ളത് കമ്മീഷനിൽ ബോധിപ്പിക്കുന്നുണ്ടായിരുന്നു. അതിനിടക്കാണ് കേട്ട് പരിചിതമായ ഒരു സ്ഥാപനത്തിൻറെ പേര് വിളിച്ചു കേട്ടത്. CC 163/2025 Ostin Ummachan പരാതിക്കാർ, Piccolo Weddings എതിർകക്ഷികൾ. Complaint Allowed എന്ന് മാത്രം പറഞ്ഞുകൊണ്ട് അടുത്ത കേസിലേക്ക് പോയി കോടതി. പരാതിക്കാരൻ നൽകിയ കേസ് പരാതിക്കാരന് അനുകൂലമായി വിധിയാകുമ്പോഴാണ് അത്തരത്തിൽ Complaint Allowed എന്ന് പറയ...

ക്രിമിനൽ കേസ് ഒത്തുതീർപ്പാക്കാൻ പറ്റുമോ?

Image
ചോദ്യം: എന്റെ പേരിൽ ഒരു ക്രിമിനൽ കേസ് നടക്കുന്നുണ്ട്. പരാതിക്കാരനുമായി സംസാരിച്ച് പ്രശ്നം തീർക്കാൻ എനിക്ക് താല്പര്യമുണ്ട്. പരാതിക്കാരനും ഇപ്പോൾ കേസ് ഒന്നും വേണ്ട എന്ന് നിലപാടാണ്. മറുപടി: നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയിൽ എല്ലാ കുറ്റകൃത്യങ്ങളും ശിക്ഷയിൽ തന്നെ അവസാനിക്കണമെന്ന് നിർബന്ധമില്ല. പരാതിക്കാരനും പ്രതിയും തമ്മിൽ സ്വമേധയാ ഒത്തുതീർപ്പിലെത്തുന്നതിനെയാണ് നിയമഭാഷയിൽ 'കോമ്പൗണ്ടിംഗ്' (Compounding of Offences) എന്ന് പറയുന്നത്. ക്രിമിനൽ കേസുകൾക്കാണ് ഇത്തരത്തിൽ നിയമപുസ്തകത്തിൽ കോമ്പൗണ്ടിംഗ് എന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ളത്. ഓരോ കുറ്റകൃത്യങ്ങളും വിവിധ കാറ്റഗറിയിൽ ഉൾപ്പെടുന്നതാണ്. ചിലത് ജാമ്യം ലഭിക്കുന്നത് ൺ, ചിലത് ജാമ്യം ലഭിക്കാത്തത് , ഒത്തുതീർപ്പാക്കാവുന്നത്, ഒത്തുതീർപ്പാക്കാൻ സാധിക്കാത്തത്, പോലീസിന് നേരിട്ട് കേസെടുക്കാൻ സാധിക്കുന്നത്, സാധിക്കാത്തത്, അങ്ങനെ നിരവധി കാറ്റഗറികളിലാണ് ഓരോ കുറ്റകൃത്യവും. അതിൽ ഒത്തുതീർപ്പാക്കാൻ പറ്റാവുന്ന കുറ്റകൃത്യങ്ങൾ കോമ്പൗണ്ടബിൾ എന്ന കാറ്റഗറിയിൽ വരുന്നതാണ്. എല്ലാ കേസുകളും ഒത്തുതീർപ്പാക്കാൻ പറ്റുമോ? ഇല്ല എന്നതാണ് ഉത്തരം. കുറ്റകൃത്യത്തിന്റെ ...

മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെട്ടോ? ഭയപ്പെടരുത്, നിയമം നിങ്ങളുടെ കൂടെയുണ്ട്.

Image
ചോദ്യം: ആരോ എന്റെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീലമായ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു. ഞാൻ എന്ത് ചെയ്യണം? ആത്മഹത്യയുടെ വക്കിലാണ്. മറുപടി: സമാധാനമായിരിക്കുക, നിയമം നിങ്ങളുടെ കൂടെയുണ്ട്. നിങ്ങൾക്കെതിരെ ചെയ്ത ഈ തെറ്റിന് അയാൾ തീർച്ചയായും നിയമത്തിനു മുന്നിൽ മറുപടി പറയേണ്ടതായി വരും. നിങ്ങൾക്ക് നീതി ലഭിക്കും. സോഷ്യൽ മീഡിയയിലൂടെയുള്ള ഇത്തരം അതിക്രമങ്ങൾ ഒരാളുടെ അന്തസ്സിനെയും സ്വകാര്യതയെയും തകർക്കുന്ന ക്രൂരമായ കുറ്റകൃത്യമാണ്. ഇരയാക്കപ്പെട്ട താങ്കൾ ഇതിൽ യാതൊരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ നാണക്കേട് ഓർത്തോ ഭയന്നോ മിണ്ടാതിരിക്കരുത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ചിത്രങ്ങൾ നീക്കം ചെയ്യാനും നമ്മുടെ നിയമത്തിൽ ഒരുപാട് മാർഗങ്ങളുണ്ട്. ഓരോന്നായി പറഞ്ഞുതരാം. 1. തെളിവുകൾ ശേഖരിക്കുക: ആദ്യം ചെയ്യേണ്ടത് ഇത്തരം ചിത്രങ്ങളുടെയും അത് പ്രചരിപ്പിച്ച പ്രൊഫൈലുകളുടെയും സ്ക്രീൻഷോട്ടുകൾ എടുക്കുക എന്നതാണ്. ആ പോസ്റ്റിന്റെയും പ്രൊഫൈലിന്റെയും URL കോപ്പി ചെയ്തു വെക്കുക. കമന്റുകൾ ഉണ്ടെങ്കിൽ അവയുടെയും സ്ക്രീൻഷോട്ട് എടുക്കുക. പിന്നീട് പരാതിപ്പെടുന്ന സാഹചര്യത്തിലും പ്രതിയെ കണ്ടെത്താനും ഇത്തരം ഡിജിറ്റൽ തെളിവു...

ആഗസ്റ്റ് 31ന് തീയതി ഇട്ട ചെക്ക് എപ്പോൾ ബാങ്കിൽ കൊടുക്കണം?

Image
❓ ചോദ്യം ഒരു വ്യക്തി 6 ലക്ഷം തരാനുണ്ട്. ബാങ്ക് വഴി ട്രാൻസ്ഫർ ചെയ്തതാണ്, രണ്ട് വർഷമായി തിരിച്ചു കിട്ടിയിട്ടില്ല. ഇപ്പോൾ last chance എന്ന നിലക്ക് ഓഗസ്റ്റ് 31 എന്നാണ് തീയതി ഇട്ടു തുക എഴുതി ചെക്ക് ഒപ്പിട്ട് തന്നിരിക്കുന്നത്. ഈ ചെക്ക് എപ്പോൾ ബാങ്കിൽ സമർപ്പിക്കണം? 31ന് മുമ്പേ കൊടുക്കണോ? 31 ഞായറാഴ്ചയായതിനാൽ 31ന് ശേഷം validity ഉണ്ടോ? 31ന് ശേഷം പൈസ അക്കൗണ്ടിൽ ഇട്ടില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കാൻ കഴിയുമോ? ✅ മറുപടി 📌 1. ചെക്ക് ബാങ്കിൽ സമർപ്പിക്കേണ്ട സമയം ഓഗസ്റ്റ് 31ന് തീയതി ഇട്ട ഒരു ചെക്ക് അന്ന് തന്നെ ബാങ്കിൽ കൊടുക്കേണ്ടതില്ല. നിയമപ്രകാരം, post-dated cheque (ഭാവിയിലെ ഒരു തീയതി ഇട്ട ചെക്ക്) ആയതിനാൽ, 31ന് ശേഷമാണ് ചെക്ക് സമർപ്പിക്കേണ്ടത്. Validity: ആഗസ്റ്റ് 31ന് ശേഷം മൂന്നു മാസത്തേക്ക്  ആ ചെക്ക് ബാങ്കിൽ കൊടുക്കാവുന്നതാണ്. ഉദാഹരണത്തിന്, ഓഗസ്റ്റ് 31, 2025 ന് തീയതി ഇട്ട ചെക്ക് നവംബർ 30, 2025 വരെ ബാങ്കിൽ കൊടുക്കാൻ കഴിയും. 📌 2. ചെക്ക് ബൗൺസ് ആയാൽ ചെയ്യേണ്ട നടപടി  ചെക്ക് ബാങ്കിൽ കൊടുത്തപ്പോൾ അക്കൗണ്ടിൽ മതിയായ തുക ഇല്ല എന്ന കാരണത്താൽ ചെക്ക് തിരിച്ചു വരുകയാണെങ്കിൽ, താങ്കൾക്ക് താഴെ പറയുന്ന നിയമ ന...

കൂട്ടാവകാശികളുള്ള വസ്തു വിൽക്കാൻ എല്ലാവരും ഒപ്പിടണോ ?

Image
ഒന്നിലധികം അവകാശികളുള്ള (Joint Owners/Heirs) ഒരു വസ്തു വിൽക്കുമ്പോൾ പലപ്പോഴും ഉണ്ടാകുന്ന രണ്ട് സംശയങ്ങളാണ്: 1. ​എല്ലാവരും ഒപ്പിട്ടില്ലെങ്കിൽ വിൽപന നടക്കുമോ?​ 2. അവകാശികളിൽ ഒരാൾ വിദേശത്താണെങ്കിൽ എന്ത് ചെയ്യും? ഇതിനെക്കുറിച്ച് നിയമപരമായ ഒരു വ്യക്തത നൽകാം ​; 1. എല്ലാ അവകാശികളും ഒപ്പിടണമെന്നുണ്ടോ? ​ഇല്ല. ഉദാഹരണത്തിന്, 5 അവകാശികളുള്ള ഒരു വസ്തുവിൽ 4 പേർ മാത്രം വിൽക്കാൻ തയ്യാറാണെങ്കിൽ, ആ 4 പേരുടെ അവകാശം (Share) മാത്രം മറ്റൊരാൾക്ക് എഴുതി നൽകാം. ഇത് നിയമപരമായി പൂർണ്ണമായും സാധുവാണ്. ​2. ഒരാൾ വിദേശത്താണെങ്കിൽ എന്ത് ചെയ്യും? ​വസ്തു വിൽക്കുന്ന സമയത്ത് അവകാശികളിൽ ഒരാൾ വിദേശത്താണെങ്കിൽ രണ്ട് രീതിയിൽ ഇത് കൈകാര്യം ചെയ്യാം: 👉 ​മുക്ത്യാർ (Power of Attorney): വിദേശത്തുള്ള ആൾക്ക് നാട്ടിലുള്ള വിശ്വസ്തനായ ഒരാളെ തന്റെ പേരിൽ ഒപ്പിടാൻ ചുമതലപ്പെടുത്തിക്കൊണ്ട് 'മുക്ത്യാർ' നൽകാം. വസ്തു വിൽപ്പന സമയത്ത് മറ്റു അവകാശികളോടൊപ്പം മേൽപ്പറഞ്ഞ ​മുക്ത്യാർ ഏജന്റ് കൂടി ഒപ്പിട്ടാൽ മതി. എങ്കിൽ ആ വസ്തുവിന്റെ 100% അവകാശവും വാങ്ങുന്നയാൾക്ക് ലഭിക്കും. 👉 ഓഹരി വിൽപന: വിദേശത്തുള്ള ആൾ അതിന് തയ്യാറല്ലെങ്കിലോ, മുക്ത്...

മരണപ്പെട്ട വ്യക്തിയുടെ ബാങ്ക് അക്കൗണ്ടുകൾക്ക് എന്ത് സംഭവിക്കുന്നു ?

Image
ഒരു വ്യക്തി മരണപ്പെടുമ്പോൾ, അദ്ദേഹത്തിന്റെ പേരിൽ ബാങ്കിൽ നിലവിലുള്ള സേവിങ്‌സ് അക്കൗണ്ടുകൾ, ഫിക്സഡ് ഡിപ്പോസിറ്റുകൾ, ലോക്കറുകൾ തുടങ്ങിയവയുടെ നിയമപരമായ കൈമാറ്റം ഒരു പ്രധാന വിഷയമാണ്. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ അവകാശികൾക്ക് പണം ലഭിക്കാൻ കാലതാമസമുണ്ടാവുകയും തർക്കങ്ങൾ ഉണ്ടാകുകയും ചെയ്യാം. 👉 മരണവിവരം ബാങ്കിൽ അറിയിക്കുക: മരണപ്പെട്ട വ്യക്തിയുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ബാങ്ക് ശാഖയെ മരണവിവരം എത്രയും പെട്ടെന്ന് അറിയിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആദ്യപടി. ഉത്തരവാദിത്തപ്പെട്ടവർ മരണവിവരം അറിയിക്കുന്നതോടുകൂടി ബാങ്ക് ഉടൻ തന്നെ അക്കൗണ്ടിലെ എല്ലാ ഇടപാടുകളും (ATM പിൻവലിക്കൽ, ഓൺലൈൻ ട്രാൻസ്ഫറുകൾ) മരവിപ്പിക്കുന്നതാണ്. ബാങ്കിൽ നിന്നും വല്ല രേഖയും ആവശ്യപ്പെടുകയാണെങ്കിൽ മരണവാർത്തയോ മരണ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ അതോ മറ്റെന്തെങ്കിലും അനുബന്ധ രേഖയോ കാണിച്ചാൽ മതി.  👉 പണം പിൻവലിക്കൽ മരണപ്പെട്ട വ്യക്തിയുടെ അക്കൗണ്ടിൽ നോമിനിയെ ചേർത്തിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചാണ് പണം പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മുന്നോട്ടുകൊണ്ടുപോവേണ്ടത്. 👉 നോമിനിയുള്ള അക്കൗണ്ടുകൾ : ബാങ്ക് അക്കൗണ്...

വിൽപത്രം എഴുതി വസ്തു മറ്റൊരാൾക്ക് നൽകാൻ ഹൈക്കോടതി വിധി തടസ്സമാകുന്നു.

Image
ചോദ്യം :  വിൽപത്രമെഴുതിയാളുടെ അനന്തരാവകാശികളുടെ സമ്മതമില്ലാതെ സ്ഥലം പോക്ക് വരവ് ചെയ്യില്ല എന്ന് നിയമമുണ്ട് എന്നാണ് പറയുന്നത്. ഇത് ശരിയാണോ ? ഒരാൾ ജീവിച്ചിരിക്കുമ്പോൾ എഴുതി കൊടുത്തപോലെയാണല്ലോ വില്പത്രവും. എന്തുകൊണ്ട് ഇതിന് സാധുത ഇല്ലാതായി ?  മറുപടി : ഒരു വിൽപത്രത്തിന് സാധുത വരുന്നത് അത് എഴുതിയ വ്യക്തി മരിക്കുന്നതോടുകൂടിയാണ്.ഒരാൾ ഒരു വിൽപ്പത്രം എഴുതി കഴിഞ്ഞാൽ അയാൾക്ക് മരിക്കുന്നത് വരെ വീണ്ടും എത്ര വിൽപത്രവും എഴുതാവുന്നതുമാണ്. അതുകൊണ്ടുതന്നെ മരണപ്പെടുന്ന വ്യക്തികളുടെ മക്കൾക്കിടയിൽ പല തർക്കങ്ങൾക്കും ഇട വരുത്തുന്ന ഒരു കാര്യമാണ് വിൽപത്രം എന്നത്. അത്തരം ഒരു തർക്കം ഇല്ലാതിരിക്കാൻ വേണ്ടിയാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി വിൽപ്പത്രപ്രകാരമുള്ള വസ്തു പോക്കുവരവ് ചെയ്യാൻ അനന്തരാവകാശികളുടെ സമ്മതം വേണമെന്ന് ഒരു വിധി പുറപ്പെടുവിച്ചിട്ടുള്ളത്. പക്ഷേ അത് ഒരിക്കലും വിൽപ്പത്രം എഴുതുന്നവർക്ക് എതിരോ വിൽപത്രം എന്ന സമ്പ്രദായത്തെ ഇല്ലാതാക്കുന്നതോ അല്ല. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിധിപ്രകാരം നിലവിൽ ഒരാൾ ഒരു വിൽപത്രം എഴുതി അയാൾ മരണപ്പെടുകയാണെങ്കിൽ ആ വിൽ പത്രത്തിൽ ഉള്ള വസ്തു പോക്കുവരവ് ചെയ...

രേഖകൾ പിടിച്ചുവെച്ചിരിക്കുന്നു

ചോദ്യം :  ഞാൻ ബാംഗ്ലൂർ ഇൽ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുകയാണ് ഇപ്പോൾ ജോയിൻ ചെയ്തിട്ട് 3 മാസം കഴിഞ്ഞു എനിക്ക് ഇവിടുന്ന് ഇറങ്ങണം resign ചെയ്തു പക്ഷെ അത് ഇവിടത്തെ hr ഉം management പോവാൻ സമ്മതിക്കുന്നില്ല എനിക്ക് ആണേൽ അവിടെ വർക്ക്‌ ചെയ്യുവാൻ താല്പര്യം ഇല്ല അത് എന്റെ future നെ നല്ലതു പോലെ ബാധിക്കും ഇവിടെ എനിക്ക് സമാധാനത്തോടെ കൂടെ വർക്ക്‌ ചെയ്യുവാനും സാധിക്കുന്നില്ല 😢 പ്രശ്നം ന്താന്ന് വെച്ചാൽ പെട്ടെന്ന് ഇറങ്ങാമായിരുന്നു അവരോട് ഒന്നും പറയാണ്ട് പക്ഷെ അതിന് എനിക്ക് സാധിക്കില്ല 😣 ജോയിൻ ടൈം ൽ അവർ എന്റെ ന്ന് ഒറിജിനൽ sslc സർട്ടിഫിക്കറ്റ് വാങ്ങിവെച്ചേക്കുവാ ഇറങ്ങി പോവാണ്ട് ഇരിക്കാൻ എന്റേന്ന് മാത്രം അല്ല ഇവിടെ ഉള്ള എല്ലാം സ്റ്റാഫ്‌ ന്റെന്നും വാങ്ങിവെച്ചുക്കുന്നു ഞാൻ ഇനി എന്താ ചെയ്യേണ്ടേ എന്റെ സർട്ടിഫിക്കറ്റ് കിട്ടാൻ അവർ പറയുവാ നീ ഒരാളെ replacement ആക്കി കൊടുക്കാൻ എങ്കിലേ നിനക്ക് പോവാൻ സാധിക്കുകയൊള്ളു എന്ന് 😢 എനിക്ക് സത്യം പറഞ്ഞാൽ ഒരു interest ഉം ഇല്ലാണ്ട് ആണ്‌ ഇവിടെ എന്റെ professional വർക്ക്‌ ചെയ്യുന്നത് ആരെങ്കിലും എന്നെ ഒന്ന് help ആകുമോ legal ആയിട്ട് പോവണം എനിക്ക്. മറുപടി : ആദ്യം നിങ്ങൾ സർട്ടിഫി...