ഭർത്താവിന്റെ പിതാവിന്റെ പേരിലുള്ള വസ്തു അറ്റാച്ച് ചെയ്യാൻ സാധിക്കുമോ ?
ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയതോടെ പ്രശ്നങ്ങൾ ഉണ്ടാവുകയും ഭാര്യയെ വീട്ടിലേക്ക് തിരികെ കൊണ്ടാക്കുകയും ചെയ്തു. പിന്നീട് അവൾ എന്റെ പേരിൽ കള്ളക്കേസുകൾ നൽകുകയും, കോടതി മുഖേന പിതാവിൻ്റെ പേരിലുള്ള വസ്തു അറ്റാച്ച് ചെയ്യുകയും ചെയ്തു.
എനിക്ക് യാതൊരു അവകാശവുമില്ലാത്ത എന്റെ പിതാവിന്റെ സ്വത്ത് എങ്ങനെ അറ്റാച്ച് ചെയ്യും?
മറുപടി :
അവരുടെ സ്വർണം താങ്കളും താങ്കളുടെ പിതാവും ചേർന്ന് എടുത്തു പറ്റി എന്നായിരിക്കും അവർ കേസ് ഫയൽ ചെയ്തിട്ടുണ്ടാവുക. അങ്ങനെ ചെയ്യാറുണ്ട്. അപ്പോൾ താങ്കളുടെ പിതാവിന്റെ വസ്തു അറ്റാച്ച് ചെയ്യുന്നതിന് നിയമ തടസ്സമില്ല.
പിന്നീട് അവരുടെ സ്വർണം ഒന്നും താങ്കളോ പിതാവോ എടുത്തു പറ്റിയിട്ടില്ല എന്ന് തെളിയിക്കേണ്ടത് താങ്കളുടെ ചുമതലയായി വരും. അക്കാര്യങ്ങളെല്ലാം പറഞ്ഞുകൊണ്ട് മേപ്പടി കേസിൽ താങ്കൾ ആക്ഷേപം ബോധിപ്പിക്കേണ്ടതാണ്.
താങ്കളുടെ പിതാവ് ഈ കേസിൽ പ്രതിയാണെങ്കിൽ പിതാവും ആക്ഷേപം ബോധിപ്പിക്കേണ്ടതുണ്ട്.
ഇനി പിതാവ് കക്ഷി അല്ല എങ്കിൽ താങ്കളുടെ പിതാവിന് മേപ്പടി വസ്തുവിൽ ഉള്ള അവകാശവും മറ്റും തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെ ഹാജരാക്കിക്കൊണ്ട് ജപ്തി നീക്കം ചെയ്യുവാൻ അപേക്ഷ നൽകാവുന്നതാണ്.
താങ്കൾക്ക് വേണമെങ്കിൽ ഇപ്പോൾ ഒരു നഷ്ടപരിഹാര കേസ് കൊടുക്കാവുന്നതാണ്. അവിഹിത ബന്ധമുള്ള ഒരു സ്ത്രീയെ താങ്കളുടെ കൊണ്ട് വിവാഹം കഴിപ്പിച്ചുവെന്നും അവർ അത് വിവാഹശേഷവും തുടരുന്നു എന്നും മറ്റും കാണിച്ച് താങ്കൾക്കുണ്ടായ മാനഹാനിക്കും ജീവിതത്തിൽ ഉണ്ടായ നഷ്ടങ്ങൾക്കും ഒരു തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് അവർക്കെതിരെ കേസ് ഫയൽ ചെയ്യാം.
അപ്രകാരം കേസ് ഫയൽ ചെയ്യുമ്പോൾ താങ്കൾ അവർക്ക് വാങ്ങി നൽകിയ സ്വർണവും വസ്ത്രവും മറ്റു സാധനങ്ങളും എല്ലാം വിലപറഞ്ഞ് തിരികെ ആവശ്യപ്പെടാം. താങ്കളെ ചതിച്ചവരെ തിരിച്ച് അങ്ങോട്ട് നിയമത്തിന്റെ വഴിയിൽ ഒരു പണി കൊടുത്താൽ കുറച്ച് സമാധാനം ലഭിക്കും.
അവർ ഇങ്ങോട്ട് കൊടുത്ത കേസിൽ താങ്കളും താങ്കളുടെ കുടുംബവും കോടതി കയറി ഇറങ്ങുന്നത് പോലെ താങ്കൾ അങ്ങോട്ട് കൊടുക്കുന്ന കേസിൽ അവരും കുറച്ച് കോടതി കയറേണ്ടിവരും.

- Adv Ahammed Sha

Comments
Post a Comment
Your comment is valuable for me.