ആഗസ്റ്റ് 31ന് തീയതി ഇട്ട ചെക്ക് എപ്പോൾ ബാങ്കിൽ കൊടുക്കണം?

❓ ചോദ്യം

ഒരു വ്യക്തി 6 ലക്ഷം തരാനുണ്ട്. ബാങ്ക് വഴി ട്രാൻസ്ഫർ ചെയ്തതാണ്, രണ്ട് വർഷമായി തിരിച്ചു കിട്ടിയിട്ടില്ല. ഇപ്പോൾ last chance എന്ന നിലക്ക് ഓഗസ്റ്റ് 31 എന്നാണ് തീയതി ഇട്ടു തുക എഴുതി ചെക്ക് ഒപ്പിട്ട് തന്നിരിക്കുന്നത്.


ഈ ചെക്ക് എപ്പോൾ ബാങ്കിൽ സമർപ്പിക്കണം? 31ന് മുമ്പേ കൊടുക്കണോ?

31 ഞായറാഴ്ചയായതിനാൽ 31ന് ശേഷം validity ഉണ്ടോ?

31ന് ശേഷം പൈസ അക്കൗണ്ടിൽ ഇട്ടില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കാൻ കഴിയുമോ?


✅ മറുപടി


📌 1. ചെക്ക് ബാങ്കിൽ സമർപ്പിക്കേണ്ട സമയം

ഓഗസ്റ്റ് 31ന് തീയതി ഇട്ട ഒരു ചെക്ക് അന്ന് തന്നെ ബാങ്കിൽ കൊടുക്കേണ്ടതില്ല.


നിയമപ്രകാരം, post-dated cheque (ഭാവിയിലെ ഒരു തീയതി ഇട്ട ചെക്ക്) ആയതിനാൽ, 31ന് ശേഷമാണ് ചെക്ക് സമർപ്പിക്കേണ്ടത്.


Validity: ആഗസ്റ്റ് 31ന് ശേഷം മൂന്നു മാസത്തേക്ക്  ആ ചെക്ക് ബാങ്കിൽ കൊടുക്കാവുന്നതാണ്.

ഉദാഹരണത്തിന്, ഓഗസ്റ്റ് 31, 2025 ന് തീയതി ഇട്ട ചെക്ക് നവംബർ 30, 2025 വരെ ബാങ്കിൽ കൊടുക്കാൻ കഴിയും.


📌 2. ചെക്ക് ബൗൺസ് ആയാൽ ചെയ്യേണ്ട നടപടി 


ചെക്ക് ബാങ്കിൽ കൊടുത്തപ്പോൾ അക്കൗണ്ടിൽ മതിയായ തുക ഇല്ല എന്ന കാരണത്താൽ ചെക്ക് തിരിച്ചു വരുകയാണെങ്കിൽ, താങ്കൾക്ക് താഴെ പറയുന്ന നിയമ നടപടികൾ സ്വീകരിക്കാം:

1. ഡിമാൻഡ് നോട്ടീസ് അയക്കുക – ചെക്ക് മടങ്ങിയ തീയതിയിൽ നിന്ന് 30 ദിവസത്തിനുള്ളിൽ ഒരു വക്കീലിനെ കണ്ട് ചെക്ക് നൽകിയ വ്യക്തിയുടെ വിലാസത്തിൽ ഒരു വക്കീൽ നോട്ടീസ് അയയ്ക്കണം.

2. നോട്ടീസിൽ പറയേണ്ടത് – നൽകിയ ചെക്കിന്റെ വിവരങ്ങൾ, തുക, അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങിയ വിവരം, നിശ്ചിത സമയത്തിനുള്ളിൽ പണം നൽകണമെന്ന ആവശ്യങ്ങൾ.

3. നോട്ടീസ് കിട്ടിയശേഷം – ചെക്ക് നൽകിയയാൾക്ക് 15 ദിവസത്തെ സമയമുണ്ട്.  പണം നൽകാൻ.


📌 3.  ചെക്ക് കേസ്


മേൽ പറഞ്ഞ പ്രകാരം 15 ദിവസത്തിനുള്ളിൽ പണം നൽകിയില്ലെങ്കിൽ, അയാൾക്കെതിരെ Negotiable Instruments Act, 1881, Section 138 പ്രകാരം മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്യാം.


കേസ് criminal nature-ലാണ്, അതായത് ചെക്ക്  കേസിന് ജയിൽ ശിക്ഷയും പിഴയും ഒരുമിച്ച് കിട്ടാൻ സാധ്യതയുണ്ട്.


സാധാരണഗതിയിൽ എല്ലാവരും നോട്ടീസ് ലഭിക്കുമ്പോൾ തന്നെ നിയമനടപടികളിലേക്ക് കടക്കുകയാണ് എന്ന് മനസ്സിലാക്കി പണം നൽകി ഒത്തുതീർപ്പാക്കാറുണ്ട്. കോടതി നടപടിക്രമങ്ങൾ ആരംഭിച്ചാൽ, സമ്മർദ്ദം കൂടുകയും, പണം തിരിച്ചടക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നതാണ്. 


ഇനി ജയിലിൽ കിടക്കാൻ തയ്യാറുള്ളവർ ആണെങ്കിൽ അവർ ഒരിക്കലും പണം നൽകാനും സാധ്യതയില്ല. അതിനാൽ തന്നെ ചെക്ക് കേസിനോടൊപ്പം ഒരു കേസ് കൂടി സാധാരണയായി ഫയൽ ചെയ്യാറുണ്ട്.



Comments