മരണാനന്തര വസ്തു വില്പന

മരണപ്പെട്ട ആളിന്റെ പേരിലുള്ള വസ്തുവിന് 6 മക്കൾ അവകാശികൾ. ഈ വസ്തു വിൽക്കുമ്പോൾ, ആരുടെയെങ്കിലും ഒരാളിന്റെ പേരിലേക്ക് വസ്തു കൈമാറ്റം നടത്തിയ ശേഷം മാത്രമേ വിൽക്കാൻ പറ്റൂ എന്ന് നിയമം ഉണ്ടോ? 




​മറുപടി:
​വസ്തു വിൽക്കാൻ വേണ്ടി അത് ഒരാളുടെ പേരിലേക്ക് മാറ്റണമെന്ന് നിയമപരമായ നിർബന്ധമില്ല.
​വസ്തുവിൽ അവകാശമുള്ള ആറ് മക്കളും (അവകാശികൾ) ഒരുമിച്ച് ആധാരത്തിൽ വിൽപനക്കാരായി ഒപ്പിട്ട് വസ്തു വിൽക്കുന്നതാണ് ഏറ്റവും ലളിതവും നിയമപരമായി സാധുതയുള്ളതുമായ മാർഗ്ഗം.

വസ്തു വിൽക്കുമ്പോൾ, ആറ് പേരും യഥാർത്ഥ അവകാശികളാണെന്ന് തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് (Legal Heirship Certificate) ഹാജരാക്കണം.

- Adv Ahammed Sha

Comments