രേഖകൾ പിടിച്ചുവെച്ചിരിക്കുന്നു
ചോദ്യം :
ഞാൻ ബാംഗ്ലൂർ ഇൽ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുകയാണ് ഇപ്പോൾ ജോയിൻ ചെയ്തിട്ട് 3 മാസം കഴിഞ്ഞു എനിക്ക് ഇവിടുന്ന് ഇറങ്ങണം resign ചെയ്തു പക്ഷെ അത് ഇവിടത്തെ hr ഉം management പോവാൻ സമ്മതിക്കുന്നില്ല എനിക്ക് ആണേൽ അവിടെ വർക്ക് ചെയ്യുവാൻ താല്പര്യം ഇല്ല അത് എന്റെ future നെ നല്ലതു പോലെ ബാധിക്കും ഇവിടെ എനിക്ക് സമാധാനത്തോടെ കൂടെ വർക്ക് ചെയ്യുവാനും സാധിക്കുന്നില്ല 😢 പ്രശ്നം ന്താന്ന് വെച്ചാൽ പെട്ടെന്ന് ഇറങ്ങാമായിരുന്നു അവരോട് ഒന്നും പറയാണ്ട് പക്ഷെ അതിന് എനിക്ക് സാധിക്കില്ല 😣 ജോയിൻ ടൈം ൽ അവർ എന്റെ ന്ന് ഒറിജിനൽ sslc സർട്ടിഫിക്കറ്റ് വാങ്ങിവെച്ചേക്കുവാ ഇറങ്ങി പോവാണ്ട് ഇരിക്കാൻ എന്റേന്ന് മാത്രം അല്ല ഇവിടെ ഉള്ള എല്ലാം സ്റ്റാഫ് ന്റെന്നും വാങ്ങിവെച്ചുക്കുന്നു ഞാൻ ഇനി എന്താ ചെയ്യേണ്ടേ എന്റെ സർട്ടിഫിക്കറ്റ് കിട്ടാൻ അവർ പറയുവാ നീ ഒരാളെ replacement ആക്കി കൊടുക്കാൻ എങ്കിലേ നിനക്ക് പോവാൻ സാധിക്കുകയൊള്ളു എന്ന് 😢 എനിക്ക് സത്യം പറഞ്ഞാൽ ഒരു interest ഉം ഇല്ലാണ്ട് ആണ് ഇവിടെ എന്റെ professional വർക്ക് ചെയ്യുന്നത് ആരെങ്കിലും എന്നെ ഒന്ന് help ആകുമോ legal ആയിട്ട് പോവണം എനിക്ക്.
മറുപടി :
ആദ്യം നിങ്ങൾ സർട്ടിഫിക്കറ്റ് തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷ എഴുതി കൊടുക്കുക. അതേ അപേക്ഷ തന്നെ അവർക്ക് ഇമെയിൽ ആയിട്ടും അയക്കുക.
എന്നിട്ടും നടപടി ഒന്നും ഉണ്ടായില്ലെങ്കിൽ മാത്രം മറ്റു നിയമപരമായ കാര്യങ്ങളിലേക്ക് കടക്കാം.
ഒരാൾക്കും താങ്കളുടെ രേഖകളോ മറ്റോ പിടിച്ചുവെക്കാൻ നിയമപരമായി അധികാരമുള്ളതല്ല.
മേൽപ്പറഞ്ഞ പ്രകാരമുള്ള അപേക്ഷ സ്വന്തമായി തയ്യാറാക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക. ഇല്ലായെങ്കിൽ പരിചയത്തിലുള്ള ഏതെങ്കിലും അഭിഭാഷകരെ ബന്ധപ്പെടുക.
Adv Ahammed Sha
79 94 16 35 47
Comments
Post a Comment
Your comment is valuable for me.