വിസ തട്ടിപ്പ്

ചോദ്യം :

ഞങ്ങൾ കുറച്ചു പേരിൽ നിന്നും ഒരു ടീം, വിസ റെഡിയാക്കി തരാമെന്നുള്ള പേരിൽ 40000 രൂപ വച്ചു വാങ്ങിയിരുന്നു. എന്നാൽ പോകാൻ ഉദ്ദേശിച്ച രാജ്യത്തെ ചില നിയമ ഭേദഗതികൾ കൊണ്ട് അത് നടന്നില്ല.പറഞ്ഞ സമയം കഴിഞ്ഞിട്ടും വിസ റെഡി ആവില്ല എന്ന് കണ്ടതോടെ ഞങ്ങളിൽ ചിലർ പൈസ തിരിച്ചു ചോദിക്കുകയും , പൈസ വാങ്ങിച്ചവർ വളരെ മോശമായി സംസാരിക്കുകയും ചെയ്തു.ആ രാജ്യത്തെ നിയമം ഉടനെ മാറും അപ്പോൾ വേറെ ജോലി ശരിയാക്കി തരാമെന്നൊക്കെ പറഞ്ഞുകൊണ്ട് -ഞങ്ങളും അവരും ഉണ്ടായിരുന്ന whtsapp ഗ്രൂപ്പ്‌ ആർക്കും സംസാരിക്കാൻ പറ്റാത്ത രീതിയിൽ അടച്ചിടുകയും, ഫോണിനും മെസ്സേജ് നും റിപ്ലൈ നൽകാതെ ഇരിക്കുകയും ചെയുന്നു. പൈസ ചോദിച്ചവരുമായി ചെറിയ ഉടക്ക് ഉണ്ടായി, അവരെ ഈ ഗ്രൂപ്പിൽ നിന്നും റിമൂവ് ചെയുകയും ചെയ്തു.

പൈസ വാങ്ങിയവർ വിദേശത്തു ആണ് settled.

ചോദ്യം ഇതാണ്

1. ഇങ്ങനെ വിദേശത്ത് settle ആയവർക് എതിരെ ഞങ്ങൾക്ക് nകേസ് കൊടുക്കാൻ പറ്റുമോ?

2. പറ്റുമെങ്കിൽ പോലീസ് സ്റ്റേഷനിൽ ആണോ, നേരിട്ട് കോടതിയിൽ ആണോ കൊടുക്കേണ്ടത്?

3. ഏത് പോലീസ് സ്റ്റേഷനിൽ ആണ് പരാതി നൽകുക? നമ്മുടെ നാട്ടിലെ ആണോ, അതോ പ്രതികളുടെ നാട്ടിലെ അഡ്രെസ്സ് വരുന്ന പോലീസ് സ്റ്റേഷനിൽ ആണോ?

4. ഞങ്ങൾ ഒരു 50 പേര് ഉണ്ട്, എല്ലാവരും കൂടി ഒരുമിച്ച് പരാതി കൊടുക്കുന്നതാണോ, ഓരോരുത്തരും ഒറ്റക് ഒറ്റക് കൊടുക്കുന്നതാണോ 

നല്ലത്?


ഉത്തരം: 

നിങ്ങളെല്ലാവരും ചേർന്ന് പണം നൽകിയതിനുള്ള തെളിവുകൾ നിങ്ങളുടെ കയ്യിൽ ഉണ്ടാകും എന്ന് വിചാരിക്കുന്നു. 


ആദ്യമായി നിങ്ങൾ ചെയ്യേണ്ടത് ഈ പണം വാങ്ങിയവർക്കെതിരെ നിങ്ങളുടെ പോലീസ് സ്റ്റേഷനിൽ ചെന്ന് വഞ്ചിച്ച പണം തട്ടിയെടുത്തു എന്ന് പറഞ്ഞുകൊണ്ട് ഒരു ക്രിമിനൽ കേസ് ഫയൽ ചെയ്യുക. 


ഇനി ആ കേസ് പോലീസ് അന്വേഷിച്ച് അതിൻറെ വഴിക്ക് മുന്നോട്ടുപോകും. 


അതോടൊപ്പം തന്നെ നിങ്ങൾ ഒരു അഭിഭാഷകനെ കണ്ടു മേൽപ്പറഞ്ഞ പ്രതികളിൽ നിന്നും നിങ്ങൾ കൊടുത്ത പണം പലിശ സഹിതം തിരിച്ച് ആവശ്യപ്പെട്ടുകൊണ്ട് ഒരു സിവിൽ കേസും ഫയൽ ചെയ്യുക. 


ഇപ്രകാരം ഫയൽ ചെയ്യുന്ന സിവിൽ കേസിൽ മേൽപ്പറഞ്ഞ പ്രതികൾക്കുള്ള വസ്തുവഹകൾ ജപ്തി ചെയ്യുവാനുള്ള അപേക്ഷ കൂടി വെക്കുക. 


നാട്ടിലുള്ള വസ്തു ജപ്തി ചെയ്തു കഴിഞ്ഞാൽ തന്നെ പ്രതികൾ നിങ്ങളുമായി ഒത്തുതീർപ്പിന് വരുന്നതാണ്. 


അപ്രകാരം ഒത്തുതീർപ്പിന് വരുമ്പോൾ അത് കോടതി വഴി മാത്രം ഒത്തുതീർക്കുക.


Adv Ahammed Sha 

79 94 16 35 47

Comments