കള്ളക്കേസും പ്രതിവിധിയും
ചോദ്യം :
ഫാമിലി കോടതിയിൽ ഭർത്താവിന്റെ അമ്മ സ്വർണ്ണം എടുത്തു പറ്റി എന്ന് പറഞ്ഞു മരുമകൾ കൊടുത്ത കേസ് ഉണ്ടായിരുന്നു.. വിചാരണക്ക് ശേഷം കേസ് കോടതി അമ്മായിയമ്മക്ക് അനുകൂലമായി വിധിച്ചു കൊണ്ട് കേസ് തള്ളികളഞ്ഞു. ( അമ്മായിയമ്മ മാത്രമാണ് ഇതിൽ എതൃകക്ഷി ).
പരാതിക്കാരിയായ മരുമകൾ കൊടുത്ത സ്വർണ്ണ കേസ് കോടതിയിൽ ഡിസ്മിസ് ആയാൽ ആ കേസിലെ എതിർകക്ഷിയായ അമ്മായിയമ്മക്ക് തന്നെ 3 വർഷത്തോളം അനാവശ്യമായി ബുദ്ധിമുട്ടിക്കുകയും തനിക്ക് സാമ്പത്തിക , മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്ത കേസ് ഫയൽ ചെയ്ത മരുമകൾക്കെതിരെ പുതിയ BNS നിയമം വെച്ച് തിരിച്ചു കേസ് ഫയൽ ചെയ്യാൻ സാധിക്കുമോ ? അല്ലെങ്കിൽ മറ്റേതെങ്കിലും സെക്ഷൻ വെച്ചു സാധിക്കുമോ? ഏതു കോടതിയിൽ ഫയൽ ചെയ്യണം ? ശിക്ഷ ആണോ നഷ്ടപരിഹാരം ആണോ നമുക്ക് ആവശ്യപ്പെടാൻ കഴിയുക.?
ഇത്തരം കേസ് എടുക്കുന്ന വകീലുമാരെ ആരെങ്കിലും suggest ചെയ്യാമോ ? നിങ്ങൾക്ക് ആർക്കെങ്കിലും ഇങ്ങനെ കേസ് ഫയൽ ചെയ്ത അനുഭവം ഉണ്ടോ ? അറിയാവുന്നവർ നിർദേശം തന്നു സഹായിക്കുമല്ലോ.
മറുപടി :
തീർച്ചയായും മേൽ പറഞ്ഞ പരാതികാരിക്കെതിരെ സിവിൽ / ക്രിമിനൽ നടപടികൾ പ്രകാരം കേസ് ഫയൽ ചെയ്യാവുന്നതാണ്. നഷ്ടപരിഹാരമടക്കം ലഭിക്കുന്നതുമാണ്.
പക്ഷെ അവർ നൽകിയ പരാതി വ്യാജമാണെന്നും അത് കാരണം നമുക്ക് വലുതായ കഷ്ട നഷ്ടങ്ങളുണ്ടായി എന്നും നമ്മൾ കോടതിയിൽ തെളിയിക്കണം.
കേസ് തള്ളിപ്പോയതുകൊണ്ട് പരാതി വ്യാജമായിരുന്നു എന്ന് അർഥമില്ല.
Adv Ahammed Sha
79 94 16 35 47
ദയവായി ശ്രദ്ധിക്കുക: ഇത് സമൂഹമാധ്യമത്തിൽ ഒരു വ്യക്തി പൊതുവായി ചോദിച്ച ചോദ്യവും അതിനുള്ള മറുപടിയുമാണ്. വ്യക്തിഗത സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കും. അതിനാൽ, വ്യക്തിഗത നിയമസഹായത്തിനായി ഒരു അഭിഭാഷകനെ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
Comments
Post a Comment
Your comment is valuable for me.