ശഅബാ ശരീഫ് കൊലപാതകം
അഡീഷണൽ ജില്ലാ സെഷൻസ് കോടതി 1 മഞ്ചേരി :
29/05/2024 ബുധൻ :
മൈസൂരിലെ പാരമ്പര്യ വൈദ്യൻ ശഅബാ ശരീഫിനെ നിലമ്പൂരിൽ വീട്ടിൽ തടങ്കലിൽ വച്ച് മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് കോടതിയിൽ നടക്കുന്നത്.
ഒന്നാംപ്രതി ഷൈബിൻ അഷ്റഫ്, ഷൈബിന്റെ ഭാര്യ, തുടങ്ങി 1 മുതൽ 13 വരെയുള്ള ജാമ്യത്തിൽ ഉള്ളതും വിചാരണ തടവിലുള്ളതുമായ പ്രതികൾ പ്രതിക്കൂട്ടിൽ ഹാജരായിട്ടുണ്ട്. ഏഴാം പ്രതിയെ നേരത്തെതന്നെ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്.
പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും പ്രതികൾക്ക് വേണ്ടി ഹാജരാക്കുന്ന പ്രതിഭാഗം അഭിഭാഷകരുടെ ഒരു സംഘവും കോടതി ഹാളിന്റെ മുൻനിരയിൽ തന്നെ ഇരിക്കുന്നുണ്ട്.
സാക്ഷിക്കൂട്ടിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നുള്ള ഒന്നാം സാക്ഷി കൊല്ലപ്പെട്ട ശഅബാ ശരീഫിന്റെ മകൾ നിൽക്കുന്നു. മേപ്പടി സാക്ഷിയെ ഈ കേസിന്റെ വിചാരണയുടെ ആദ്യഘട്ടത്തിൽ ഒരിക്കൽ വിചാരണ ചെയ്തതും ഇപ്പോൾ റീകാൾ ചെയ്തതുമാണ്.
ഇന്ന് വിചാരണ ചെയ്യുന്ന സാക്ഷിക്ക് മലയാളഭാഷ സംസാരിക്കാനോ മനസ്സിലാക്കാനോ സാധിക്കാത്തതിനാൽ സഹായത്തിനായി പരിഭാഷകനും തൊട്ടടുത്ത് തന്നെ നിൽക്കുന്നു.
തൻറെ പിതാവിൻറെ തിരോധാനം മുതൽ നിലമ്പൂർ പോലീസ് ഈ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുത്തത് തുടങ്ങി അറിയാവുന്ന കാര്യങ്ങൾ എല്ലാം പരിഭാഷകന്റെ സഹായത്തോടെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ചീഫ് വിസ്താര സമയത്ത് ഒന്നാം സാക്ഷി കോടതിയെ ധരിപ്പിക്കുന്നു.
പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരത്തിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ :
NB : കോടതിയിൽ നിന്നും കേട്ടതിനു ശേഷം, ഓർമ്മയിൽ നിന്നും എഴുതുന്നതിനാൽ ചില തെറ്റുകൾ ഉണ്ടാവാം 🙏
പ്രതിഭാഗം : താങ്കൾ ഇപ്പോൾ കോടതിയിൽ സംസാരിക്കുന്ന ഭാഷ ഏതാണ് ?
സാക്ഷി : ഉറുദു
പ്രതിഭാഗം : പോലീസിന് കൊടുത്ത 161 മൊഴിയിൽ താങ്കൾക്ക് കന്നഡ ഭാഷ മാത്രമേ അറിയൂ എന്ന് പറഞ്ഞിരുന്നല്ലോ ?
സാക്ഷി : കന്നഡ കുറച്ച് അറിയാം.
പ്രതിഭാഗം : പിതാവിനെ കുറച്ചുപേർ വന്നു വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടു പോകുന്ന സമയത്ത് വീട്ടിൽ നിങ്ങളും ഉണ്ടായിരുന്നല്ലോ, ആ കാര്യം പോലീസിനോട് പറയാതിരിക്കാൻ എന്താണ് കാരണം ?
No answer.
പ്രതിഭാഗം : നിലമ്പൂർ പോലീസ് സ്റ്റേഷനിൽ നിങ്ങളുടെ കൂടെ ആരൊക്കെയാണ് വന്നത് ?
സാക്ഷി : അമ്മയും മറ്റു ബന്ധുക്കളും.
പ്രതിഭാഗം : എല്ലാവരും സ്റ്റേഷൻ്റെ അകത്തേക്ക് കയറിയോ ?
സാക്ഷി : ഇല്ല ഞാൻ മാത്രമേ കയറിയുള്ളൂ.
പ്രതിഭാഗം : നിലമ്പൂർ പോലീസ് സ്റ്റേഷൻ അകത്ത് വെച്ച് നിങ്ങൾക്കും അമ്മയ്ക്കും പിതാവിന്റെ വീഡിയോ കാണിച്ചു തന്നു എന്ന് പറഞ്ഞത് ശരിയല്ല.?
സാക്ഷി : വീഡിയോ കാണിച്ചത് അകത്തുനിന്നല്ല, സ്റ്റേഷൻ കോമ്പൗണ്ടിലെ തന്നെ പുറത്തുള്ള ഒരു മുറിയിൽ വച്ചാണ്.
മറ്റു സാക്ഷികളെ വിസ്തരിക്കുന്നതിനായി കേസ് 07/06/2024 ലേക്ക് മാറ്റി.
.jpeg)
Comments
Post a Comment
Your comment is valuable for me.