ഇങ്ങനാണേൽ ഞാൻ വല്ല സുപ്രീം കോടതിലും പോവും
ജില്ലാ കോടതിയിൽ കേസ് വിളിച്ചു കൊണ്ടിരിക്കുന്നു. സ്ഥിരമായി പോകുന്ന കോടതിയില്ലാത്തതുകൊണ്ട് വിളിക്കുന്ന കേസുകളുടെ ക്രമം കൃത്യമായി അറിയില്ല. അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധിച്ചിരിക്കുകയാണ് 🤔
പെട്ടെന്ന് ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കണ്ടപ്പോഴാണ് നാട്ടുകാരനായ ഒരു കക്ഷിയോട് ഇന്ന് വരാൻ പറഞ്ഞ കാര്യം ഓർത്തത് .
കക്ഷി : ഹലോ വക്കീലേ എവിടെയാണുള്ളത് ?
ഞാൻ : ജില്ലാ കോടതിയിൽ ഉണ്ട് ഇങ്ങോട്ട് വരൂ.
കക്ഷി : ഞാൻ ജില്ലാ കോടതിയുടെ മുന്നിലുണ്ടല്ലോ വക്കീലേ , ഇങ്ങളെ കാണുന്നില്ലല്ലോ ..
ഞാൻ : ഒരു മിനിറ്റ് ഞാൻ പുറത്തേക്കു വരാം.
പുറത്തിറങ്ങി നോക്കിയിട്ടും ആളെ കണ്ടില്ല. വീണ്ടും വിളി വന്നു.
കക്ഷി : എവിടെയാണ് ഇങ്ങൾ ? ഞാൻ ദേ ജില്ലാ കോടതിയുടെ ഉള്ളിലേക്ക് കയറി.
ഞാൻ : കോടതിയുടെ ഉള്ളിൽ തന്നെയുണ്ട് ഞാൻ. ജില്ലാ കോടതി തന്നെയാണോ നിങ്ങൾ കയറിയത് ? അവിടെ എന്തെങ്കിലും ബോർഡ് കാണുന്നുണ്ടോ ?
കക്ഷി : അതെ, എനിക്കറിയാവുന്നതല്ലേ 😏
ഞാൻ : കാണുന്നില്ലല്ലോ.. അവിടെ എന്തെങ്കിലും ബോർഡ് ഉണ്ടോ ?
കക്ഷി : ആ ഉണ്ട്. കോടതി സമുച്ചയം മഞ്ചേരി.
ഞാൻ : അതല്ല . അത് കോടതി കോംപ്ലക്സ് ആണ്. അതിന്റെ അകത്തുള്ള ഒരു കോടതിയാണ് ജില്ലാ കോടതി. ആ ജില്ലാ കോടതിയുടെ അകത്താണ് ഞാൻ.
കക്ഷി : ആഹ് , സോറി വക്കീലേ, ഇപ്പൊ കണ്ടു കണ്ടു , അഡീഷണൽ ജില്ലാ സെഷൻസ് കോടതിയല്ലേ ? ബോർഡ് കണ്ടു. ഞാൻ ദാ വരുന്നു.
Phone cut.
😬😬
വായിൽ വന്ന നല്ലൊരു വാക്ക് നീതിദേവതയെ മനസ്സിൽ ധ്വാനിച്ച് വിഴുങ്ങിക്കൊണ്ട് ഞാൻ തിരിച്ചു വിളിച്ചു .
ഞാൻ : My dear സുഹൃത്തെ 😊, അവിടെ നിൽക്കൂ. Stay. താങ്കൾ ഇപ്പോൾ നിൽക്കുന്ന ഈ മൊത്തം കോമ്പൗണ്ട് ആണ് മഞ്ചേരി ജില്ലാ കോടതി കോംപ്ലക്സ്. അതിൽ ആകെ 10, 12, 15 കോടതികൾ കാണും 🥱 എത്രയാണേലും. അതിലൊരു കോടതിയാണ് ഈ പറയുന്ന ജില്ലാ കോടതി . ജില്ലാ കോടതിക്ക് കീഴിൽ വരുന്നതാണ് മറ്റു കോടതികൾ.
കക്ഷി: ആ അവിടെത്തന്നെ ഞാൻ ഉള്ളത് അഡീഷണൽ ......
ഞാൻ : മിണ്ടരുത് 🤫😬. ഞാൻ പറഞ്ഞു തീരട്ടെ. ഇനി താങ്കൾ ശബ്ദിച്ചാൽ ഉറപ്പായും ഞാൻ നീതിദേവതയെ മറക്കും. നിങ്ങൾ ഇപ്പോഴുള്ളത് അഡീഷണൽ ജില്ലാ കോടതി, അതും ഒന്നും രണ്ടും മൂന്നും എല്ലാം കാണും. ഒരു ജില്ലാ കോടതി മാത്രമായാൽ ഇത്രയും വലിയൊരു ജില്ലയിലെ കേസുകൾ മുഴുവൻ കുന്നു കൂടും. അങ്ങനെ ഉണ്ടാവാതിരിക്കാൻ ജില്ലാ കോടതിക്ക് കീഴിൽ ഉണ്ടാക്കിയ അഡീഷണൽ കോടതികൾ ആണ് അഡീഷണൽ ജില്ലാ കോടതി .
ഞാൻ : Stay extended🤫. മിണ്ടാറായിട്ടില്ല. മുൻസിഫ് കോടതി മുതൽ തുടങ്ങി വിവിധ മജിസ്ട്രേറ്റ് കോടതികളും സബ് കോടതിയും ഉൾപ്പെടെ ജില്ലാ കോടതി വരെയുള്ള ഒരു കോടതി കോംപ്ലക്സ് ആണ് മഞ്ചേരി ജില്ലാ കോടതി സമുച്ചയം. മനസ്സിലായോ.? ബാക്കി ഞാൻ നേരിട്ട് വന്നിട്ട് പറഞ്ഞുതരാം അവിടെ നിൽക്കൂ.
കക്ഷി : സാർ തിരക്കിലാണെങ്കിൽ നമുക്ക് നാട്ടിൽ വെച്ച് കണ്ടാലും മതിട്ടോ 🤗
.jpeg)
Comments
Post a Comment
Your comment is valuable for me.