പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം തിരിച്ചു കിട്ടാൻ
കഴിഞ്ഞദിവസം ഒരാൾ കാണാൻ വന്നു. കാക്കി ഷർട്ടും വെള്ളമുണ്ടുമാണ് വേഷം . വേഷം കണ്ടപ്പോൾ തന്നെ ഒരു ഓട്ടോ ഡ്രൈവർ ആണെന്ന് ഞാൻ ഊഹിച്ചു. കയ്യിലുണ്ടായിരുന്ന ചാവി എടുത്തു മേശ പുറത്തു വെച്ചത് എൻറെ ഊഹത്തിന്റെ ആക്കംകൂട്ടി.
അയാൾ അയാളുടെ സങ്കട കഥ പറഞ്ഞു തുടങ്ങുമ്പോഴും ഞാൻ എൻറെ ഊഹം ശരിയായതിലുള്ള സന്തോഷത്തിലായിരുന്നു.
അതെ അയാൾ ഒരു ഓട്ടോ ഡ്രൈവർ തന്നെയാണ് . വർഷങ്ങളായി മറ്റൊരാളുടെ ഓട്ടോ ഓടിച്ചാണ് അയാൾ ജീവോപാധി കണ്ടെത്തിയിരുന്നത്. ഇക്കഴിഞ്ഞ മാസമാണ് കടവും വായ്പയും എല്ലാമായി ഒരു സെക്കൻഡ്-ഹാൻഡ് ഓട്ടോ വാങ്ങിയത്. പഴയതെങ്കിലും സ്വന്തമായി ഒരു ഓട്ടോ വാങ്ങിയതിലുള്ള ആത്മസംതൃപ്തിയും മുമ്പത്തേക്കാൾ സാമ്പത്തികമായി നേട്ടവും ഉണ്ടായതിനാൽ രണ്ടര ആഴ്ചയോളം അയാളും കുടുംബവും അതീവ സന്തോഷത്തിലായിരുന്നു.
അതിനുശേഷം ആണ് അപ്രതീക്ഷിതമായി കഥ മാറുന്നത്. ഒരു ദിവസം അയാൾ ഓട്ടോ ഓടിച്ചു കൊണ്ടിരിക്കെ അയാളുടെ ഫോണിലേക്ക് വീട്ടിൽ നിന്നും ഭാര്യയുടെ വിളി വന്നു. ഉടനെ വീട്ടിലേക്ക് ചെല്ലാനും പറഞ്ഞു. കാര്യം എന്താണെന്ന് ചോദിച്ചിട്ട് ഭാര്യ പറയുന്നുമില്ല.
പരമാവധി വേഗതയെടുത്ത് വീട്ടിലെത്തിയപ്പോൾ അവിടെ രണ്ടുപേരുണ്ട്. തനിക്ക് ഓട്ടോ വില്പന ചെയ്ത വ്യക്തിയുടെ സഹോദരങ്ങളാണ് അതെന്ന് പരിചയപ്പെട്ടപ്പോൾ മനസ്സിലായി.
ചുരുക്കി പറഞ്ഞാൽ അവരുടെ വരവിന്റെ ഉദ്ദേശം ഇത്രയേ ഉള്ളൂ ; അയാൾക് ഓട്ടോ വിറ്റ വ്യക്തി പോക്സോ കേസിൽ ജയിലിലാണ്. കേസ് കെട്ടിച്ചമച്ചത് ആണെന്നും കുടുക്കിയതാണെന്നും ഒക്കെ പറയുന്നുണ്ട് അത് വേറെ കാര്യം. എന്തായാലും ആരോപിക്കപ്പെടുന്ന കുറ്റം ചെയ്തു എന്ന് പറയപ്പെടുന്ന സമയത്ത് ആ വ്യക്തി (പഴയ ഓണർ) ഉപയോഗിച്ച വാഹനമാണ് നമ്മുടെ കക്ഷി വാങ്ങിയത് .
സ്വാഭാവികമായും അന്വേഷണാവശ്യത്തിനായി പോലീസിന് അത് കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ട്. അതിനായി ആ ഓട്ടോ ഹാജരാക്കാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടതനുസരിച്ച് തേടി വന്നതാണ് ഈ രണ്ടുപേർ.
കാര്യമറിഞ്ഞപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലേക്ക് പോയി അയാൾ. ഒന്നാമതായി കേസ് വ്യാജമാണോ അല്ലയോ എന്ന് ഉറപ്പില്ലെങ്കിലും ഇത്തരമൊരു വാർത്ത ആ വ്യക്തിയെക്കുറിച്ച് പ്രതീക്ഷിച്ചതല്ല.
രണ്ടാമത്തെ കാര്യം ഓട്ടോ കസ്റ്റഡിയിൽ എടുത്താൽ അയാളും കുടുംബവും പിന്നീട് എങ്ങനെ ജീവിക്കും എന്ന ശൂന്യതയും ഉണ്ടായിരുന്നു. ഇന്നേവരെ കോടതി കയറിയിട്ടില്ലാത്ത അയാൾക്ക് കേസും പോലീസും എല്ലാം പേടിയാണ് എന്ന് അയാളുടെ സംസാരത്തിൽ നിന്ന് തന്നെ എനിക്ക് വ്യക്തമായി.
അങ്ങനെയുള്ള ഒരു വ്യക്തിയോട് നിയമത്തിലെ വകുപ്പുകൾ പറഞ്ഞ് കൂടുതൽ പേടിപ്പിക്കേണ്ടതില്ലെന്ന് എനിക്ക് തോന്നി .
വകുപ്പും നിയമവും ഒന്നും അറിയില്ലെങ്കിലും കേസിന്റെ അന്വേഷണ ആവശ്യത്തിനായി ഈ വാഹനം കസ്റ്റഡിയിൽ എടുക്കാൻ പോലീസിന് അധികാരം ഉണ്ടെന്ന് അയാൾക്കും അറിയാം.
പക്ഷേ ആറ്റുനോറ്റു അയാൾ വാങ്ങിയ വാ വാഹനം വിട്ടുകൊടുത്തു കഴിഞ്ഞാൽ പിന്നീട് എങ്ങനെ ജീവിക്കും? ആ വാഹനം പിന്നീട് എന്ന് തിരിച്ചു കിട്ടും എങ്ങനെ തിരിച്ചുകിട്ടും ? എന്നെല്ലാം ഉള്ള സംശയവും പേടിയുമാണ് അയാളുടെ ഉള്ളിൽ .
1. വാഹനം വിട്ടു കൊടുത്തു കഴിഞ്ഞാൽ പിന്നീട് എങ്ങനെ ജീവിക്കും ?
പ്രതിയുടെ ബന്ധുക്കൾക്കാണ് വാഹനം ഹാജരാക്കാൻ പോലീസ് നോട്ടീസ് കൊടുത്തത്. ആ ബന്ധുക്കളാണ് വാഹനം തേടി വന്നതും . വാഹനം കസ്റ്റഡിയിൽ ഇരിക്കുന്ന കാലത്തോളം ഓരോ ദിവസത്തിനും ഒരു നിശ്ചിത തുക തരണമെന്ന ഉറപ്പിന്മേൽ വാഹനം തിരിച്ചു ഏൽപ്പിക്കുന്ന സമയത്ത് ഈ ബന്ധുക്കളിൽ ആരെങ്കിലും ഒരാളുമായി ഒരു കരാർ ഒപ്പിട്ട് വാങ്ങുക. കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമായതുകൊണ്ട് വാഹനം എപ്പോൾ തിരിച്ചു കിട്ടുമെന്ന് പറയാനാവില്ല അതുകൊണ്ട് ഓരോ മാസവും കരാർ പുതുക്കുക. അങ്ങനെ ചെയ്താൽ വാഹനം കസ്റ്റഡിയിൽ ഇരിക്കുന്ന കാലം അത്രയും ചിലവിനുള്ള സംഖ്യ എങ്കിലും ലഭിക്കുന്നതാണ് . ആവശ്യം അവർ അവർ അംഗീകരിക്കണമെന്ന് നിർബന്ധമില്ല. എങ്കിലും ഒന്ന് ശ്രമിച്ചു നോക്കാം.
2. വാഹനം എന്ന് എങ്ങനെ തിരിച്ചു കിട്ടും ?
ഒരു കേസിൽ ഇരിക്കുന്ന വാഹനം തിരിച്ചു കിട്ടാനായി നമ്മൾ സമീപിക്കേണ്ടത് അത് കസ്റ്റഡിയിൽ എടുത്ത പോലീസ് സ്റ്റേഷന്റെ അധികാരപരിധിയുള്ള കോടതിയെയാണ്. കേസ് വിധി പറയുന്നതിന് മുമ്പ് വാഹനം തിരിച്ചു കിട്ടാൻ CRPC സെക്ഷൻ 451 പ്രകാരം ഒരു അപേക്ഷയാണ് നമ്മൾ കോടതിയിൽ സമർപ്പിക്കേണ്ടത്. ആയത് സമർപ്പിച്ചാൽ ഈ കോടതി ബന്ധപ്പെട്ട പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെടുന്നതാണ്.
ടി വാഹനത്തിൽ നിന്നും ആവശ്യമായ തെളിവു ശേഖരണം കഴിഞ്ഞോ ഇല്ലയോ എന്ന് ഈ റിപ്പോർട്ട് പ്രകാരം കോടതിക്ക് വ്യക്തമാകും. തെളിവെടുപ്പ് കഴിയുകയും പ്രോസിക്യൂഷന് മറ്റു എതിർപ്പുകൾ ഇല്ല എന്നും കണ്ടാൽ വാഹനം കസ്റ്റഡിയിൽ നിന്നും റിലീസ് ചെയ്യാനായി കോടതി ഉത്തരവിടുന്നതാണ്. ആ ഉത്തരവുമായി പോലീസ് സ്റ്റേഷനിൽ എത്തിയാൽ വാഹനം വിട്ടു തരുന്നതാണ് .
ഇത്തരമൊരു നിയമസഹായം ആവശ്യമുള്ള ഘട്ടത്തിലാണോ താങ്കൾ ?
ഉടനെ ബന്ധപ്പെടുക.
7356633157

Comments
Post a Comment
Your comment is valuable for me.