വഴിമുട്ടണ്ട , വഴിയുണ്ടാക്കാം

കഴിഞ്ഞദിവസം ഓഫീസിൽ ഒരു കക്ഷി വന്നു.

കക്ഷി: ഞാൻ 20 വർഷം കഷ്ടപ്പെട്ട് ഗൾഫിൽ ജോലിയെടുത്ത് ഉണ്ടാക്കിയ പണം കൊണ്ട് നാട്ടിൽ ഒരു സ്ഥലം വാങ്ങി.

വാഹന ഗതാഗത സൗകര്യവും പഞ്ചായത്ത് റോഡിന് തൊട്ടു ചാരിയും , നിറയെ മരങ്ങളും ഒക്കെയുള്ള കണ്ണായ ഭൂമി.

ഗൾഫിൽ ജോലി ഉള്ളതുകൊണ്ടും പിന്നെ വീടിന് കുറെ അകലെ ആയതുകൊണ്ട് എപ്പോഴും ഒന്നും അവിടെ പോയി നോക്കാൻ എനിക്കോ കുടുംബത്തിനോ സാധിക്കാറില്ല.

അതുകൊണ്ടുതന്നെ അത്യാവശ്യം നല്ല ഒരു വില കിട്ടുകയാണെങ്കിൽ മുറിച്ച് പ്ലോട്ടുകൾ ആയി വിൽക്കാനായിരുന്നു ഉദ്ദേശം. മറ്റുചില കാരണങ്ങളാൽ അതും വൈകിപ്പോയി.

ഈ സ്ഥലത്തിന് ചാരി മറ്റു ചില വ്യക്തികളുടെ സ്ഥലങ്ങളുണ്ട്. പാവങ്ങളാണ്. അവിടെ വീട് പണി നടന്ന സമയത്തൊക്കെ കല്ലും മണലും സിമന്റും എല്ലാം കൊണ്ടുപോയത് എൻറെ ഈ സ്ഥലത്തിലൂടെയാണ്. അയൽവാസികൾ അല്ലേ വേറെ വഴിയില്ലാഞ്ഞിട്ടല്ലേ എന്ന് ഞാനും വിചാരിച്ചു. അതെല്ലാം കുറെ മുമ്പാണ്. പിന്നീടും അവർ വഴി നടക്കുന്നതും എന്തെങ്കിലും ആവശ്യത്തിനു ഓട്ടോറിക്ഷ വരുന്നതും എല്ലാം അതിലൂടെ തന്നെ.

പക്ഷേ ഇന്നലെ ഞാൻ അവിടെ പോയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അവരുടെ വീടിനോട് ചേർന്നുള്ള എൻറെ സ്ഥലത്തിൻറെ ഭാഗത്തവർ മണ്ണിട്ട് നികത്തിയിരിക്കുന്നു. കാര്യമന്വേഷിച്ചപ്പോൾ അത് ‘അവർ’ പഞ്ചായത്തിലേക്ക് കൊടുത്തിരിക്കുന്നു ടാറിങ് പണികൾ ആരംഭിച്ചതാണ് കണ്ടതെന്ന് .

വക്കീലെ എൻറെ ഭൂമിയിൽ എന്നോട് ചോദിക്കാതെ അവർക്ക് എങ്ങനെയാണ് ടാർ ചെയ്യാൻ പറ്റുന്നത് ?

വക്കീൽ : ഈ ഭൂമി വാങ്ങിയിട്ട് എത്ര വർഷമായി ?

കക്ഷി: 10, 14 വർഷം ആയിട്ടുണ്ടാവും.

വക്കീൽ : തുടക്കം മുതൽ അവർ അതിലൂടെ വഴി നടക്കുന്നുണ്ടോ ?

കക്ഷി : ഉണ്ട് നാട്ടുകാർ അല്ലേ , ഞാൻ ഒന്നും പറഞ്ഞിട്ടില്ല.

വക്കീൽ : അപ്പോ ഇന്ത്യയിലെ നിയമം പ്രകാരം അവർക്ക് അവിടെ വഴി അവകാശമുണ്ട്.

കക്ഷി : അതെങ്ങനെ ശരിയാവും വക്കീലെ ? എൻറെ ഭൂമി എങ്ങനെ അവരെടുക്കുക ?

വക്കീൽ : നിങ്ങളുടെ ഭൂമിയൊന്നും അവർ എടുക്കില്ല. അവർ ഉപയോഗിച്ച ആ വഴിക്ക് മാത്രമാണ് അവർക്ക് അവകാശം ഉണ്ടാകുക.

കക്ഷി: അപ്പൊ എന്റെ കയ്യിലുള്ള ആധാരത്തിനൊന്നും ഒരു വിലയില്ലേ ?

വക്കീൽ : നിങ്ങൾ ടെൻഷൻ ആവണ്ട നിയമമാണ് ഞാൻ പറഞ്ഞത് . ആ നിയമത്തിൽ തന്നെ നിങ്ങളെ സംരക്ഷിക്കാനുള്ള വകുപ്പുകളും ഉണ്ട് . INDIAN EASEMENTS ACT, എന്നൊരു നിയമമുണ്ട്. അതുപ്രകാരം ഇന്ത്യയിൽ ഏതെങ്കിലും ഒരു ഭൂമിയിലെ വഴി നടക്കുന്നവർക്ക് ആ വഴിക്കുമേൽ അവകാശം ലഭിക്കുന്നത്.

കക്ഷി : അതിനിത് ഗവൺമെന്റിന്റെ ഭൂമി അല്ലല്ലോ ഞാൻ ഗൾഫിൽ പണിയെടുത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊണ്ട് വാങ്ങിയ ഭൂമിയാണ് .

വക്കീൽ : ഗവൺമെന്റിന്റെ ഭൂമിയാണെങ്കിലും ഈ നിയമം ബാധകമാണ്. നമ്മളെപ്പോലെ സാധാരണക്കാരുടെ ഭൂമിയാണെങ്കിൽ 12 വർഷം ആരെങ്കിലും വഴി നടന്നാൽ അവർക്ക് അവകാശം ലഭിക്കും. ഗവൺമെന്റിന്റെ ഭൂമിയാണെങ്കിൽ 30 വർഷം വേണം.

കക്ഷി : ഇതിപ്പോ എന്ത് നിയമമാണ്. വെറുതെ ഒരാൾ അതിലൂടെ നടന്നുപോയ അത് അയാളുടെ ഭൂമിയാകുമോ .

വക്കീൽ : വെറുതെ നടന്നുപോയാൽ ഒന്നും അയാൾക്ക് അവകാശം ലഭിക്കില്ല. ഒരാൾ തന്റെ ഭൂമിയിലേക്ക് പോകാൻ മറ്റൊരു ഭൂമിയിലൂടെ സഞ്ചരിക്കുകയും ആ ഭൂമിയുടെ അവകാശി

അതറിഞ്ഞിട്ടും നിയമം അനുശാസിക്കുന്ന കാലത്തോളം എതിർക്കാരിക്കുകയോ ചെയ്താൽ പിന്നീട് ആ ഭൂമിയുടെ ഉടമസ്ഥന് വഴി നടക്കുന്നയാളെ തടയാൻ അവകാശമില്ല. ഇതാണ് നിയമം പറയുന്നത്.

നിങ്ങൾ ടെൻഷനാണ്ട. ഭൂമിയുടെ രേഖകളും ഫോട്ടോകളും എല്ലാമായി ഇങ്ങോട്ട് വരൂ . നമുക്ക് പരിഹരിക്കാം. ഈ നിയമത്തിൽ തന്നെ നിങ്ങൾക്കുള്ള സംരക്ഷണവും ഉണ്ട് .

Comments