ഐപിസി സെക്ഷൻ 5

ഇന്ത്യൻ ശിക്ഷാ നിയമം ബാധിക്കാത്ത മറ്റു ചില നിയമങ്ങൾ.

ഈ നിയമത്തിലെ ഒരു വ്യവസ്ഥയും സർക്കാർ ഉദ്യോഗസ്ഥർ, സൈനികർ, നാവികർ, വ്യോമസേനക്കാർ എന്നിവരുടെ മനപ്പൂർവമായ ജോലി ഉപേക്ഷിക്കൽ, ലഹളയുണ്ടാക്കൽ എന്നിവക്ക് ശിക്ഷിക്കുന്ന പ്രത്യേക നിയമങ്ങളുടെ ഒരു വ്യവസ്ഥയേയും ബാധിക്കുന്നതല്ല.അതോടൊപ്പം തന്നെ നിലവിലുള്ള ഏതെങ്കിലും പ്രത്യേക നിയമത്തിന്റെയോ പ്രാദേശിക നിയമത്തിന്റെയോ വ്യവസ്ഥയേയും ബാധിക്കുന്നതല്ല.

വിവരണം:

രാജ്യത്തിനെ സേവിക്കുന്നവർ എന്ന പരിഗണന നൽകിയാണ് സർക്കാർ ഉദ്യോഗസ്ഥർ, സൈനികർ, നാവികർ, വ്യോമസേനക്കാർ എന്നിവർക്ക് സാധാരണക്കാർക്ക് നൽകുന്ന ശിക്ഷാ നൽകുന്നത് ശരിയല്ലായെന്ന നിലാപാടിൽ ഇന്ത്യൻ ശിക്ഷാ നിയമം എഴുതിച്ചേർത്തത്.

മുകളിൽ പറഞ്ഞവരുടെ മനപ്പൂർവമായ ജോലി ഉപേക്ഷിക്കൽ, ലഹളയുണ്ടാക്കൽ എന്നിവക്ക് ശിക്ഷ വിധിക്കാൻ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ എല്ലാ വ്യവസ്ഥകളേയും തടയുന്ന ഒരു വ്യവസ്ഥയാണ് സെക്ഷൻ 5.

ഈ പറഞ്ഞവരിലാരെങ്കിലും ഏതെങ്കിലും ഘട്ടത്തിൽ സർവ്വീസിൽ നിന്നും വിരമിക്കുകയോ ഒഴിവാക്കപ്പെടുകയോ ചെയ്താൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ എല്ലാ വ്യവസ്ഥകളും സാധാരണക്കാരെപ്പോലെ അവർക്കും ബാധകമാണ്.

അതുപോലെ ബഹുമാനപ്പെട്ട ഭരണഘന അനുവധിക്കുന്ന ഏതെങ്കിലും പ്രാദേശിക നിയമത്തിലോ , പ്രത്യേക നിയമത്തിലോ ഏതെങ്കിലും കാര്യത്തെ കുറിച്ച് വ്യവസ്ഥകളുണ്ടെങ്കിൽ ആ കാര്യത്തിലും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകളൊന്നും ബാധകമാവുകയില്ല.ആ കാര്യങ്ങളിൽ ശിക്ഷ വിധിക്കുന്നത് ആ പ്രാദേശിക നിയമത്തിന്റെ അല്ലങ്കിൽ പ്രത്യേക നിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ചാണ്.

Comments