വിചിത്രമായ കൊലപാതകശ്രമം 3
അഡീഷണൽ ജില്ലാ/സെഷൻസ് കോടതി 1 മഞ്ചേരി - 22/10/2023 ശനി :
(തുടർച്ച.. )
ജഡ്ജ് : എന്താണ് പി.പി ഇത് ! (പബ്ലിക് പ്രോസിക്യൂട്ടർ )
പ്രോസിക്യൂട്ടർ : യുവർ ഹോണർ ആ സാക്ഷിയല്ല സംഭവസ്ഥലം പോലീസിന് കാണിച്ചുകൊടുത്തത്.
പ്രതി വക്കീൽ : അതിലേക്ക് തന്നെയാണ് ഞാൻ വരുന്നത്. അതിബുദ്ധി കാണിച്ച സാക്ഷിയുടെ മൊഴി അബദ്ധമാകുമെന്ന് കണ്ട അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ അത് മാറ്റിപ്പറയുന്നുണ്ട്. പക്ഷേ മഹസറിൽ രേഖപ്പെടുത്തിയ സാക്ഷി അന്നും ഇന്നും ഒരാൾ തന്നെയാണ്.
ഈ സാക്ഷിയുടെ 'സത്യസന്ധത' തെളിയിക്കാൻ ഇനിയും ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട് യുവർ ഹോണർ .
രമ്യ നിലവിളിക്കുന്നത് കേട്ട് താൻ പുറത്തിറങ്ങി നോക്കിയപ്പോൾ ഭർത്താവ് അവളെ മുറ്റത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവരികയും കത്തികൊണ്ട് കുത്തുന്നത് കാണുകയുമുണ്ടായി എന്നാണ് സാക്ഷി മൊഴി.
പക്ഷേ കുത്തേറ്റ രമ്യയുടെ മൊഴി ബഹുമാനപ്പെട്ട കോടതി ഒന്ന് നോക്കണം.
തൻറെ പിറകിൽ നിന്നും മുളകുപൊടി വിതറി മുറ്റത്തേക്ക് വലിച്ചിഴച്ചു കൊണ്ടുവന്ന് തന്നെ കത്തികൊണ്ട് കുത്തുകയും 'കുത്തേറ്റ്' താൻ ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്തു എന്നാണ് അവരുടെ മൊഴി.
അതായത് ആദ്യ കുത്തേറ്റതിനുശേഷം മാത്രമാണ് അവർ നിലവിളിച്ചത്. അവരുടെ നിലവിളി കേട്ട് മാത്രം മുറ്റത്തേക്ക് ഇറങ്ങി നോക്കിയ സാക്ഷി പിന്നെങ്ങനെ വലിച്ചുകൊണ്ടു വരുന്നതും ആദ്യത്തെ കുത്ത് ഏൽപ്പിക്കുന്നതും കാണും യുവര്‍ ഓണർ ?
ജഡ്ജ് : അപ്രതീക്ഷിതമായ വാദങ്ങളാണ് കേൾക്കുന്നത്. പ്രോസിക്യൂട്ടർ, പ്രതിഭാഗം വക്കീലിന് സംശയങ്ങൾ ജനിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. താങ്കൾക്ക് അതെല്ലാം ക്ലിയർ ചെയ്യാൻ ബാധ്യതയുണ്ട്.
പ്രോസിക്യൂട്ടർ : തീർച്ചയായും യുവർ ഹോണർ . എൻറെ സുഹൃത്തും സീനിയർ അഭിഭാഷകനുമായ അദ്ദേഹം വളരെയധികം നല്ല വാദങ്ങളാണ് നടത്തുന്നത് പക്ഷേ അതെല്ലാം ഞാൻ തെളിയിക്കാം.
പ്രതി വക്കീൽ : താങ്ക്യൂ പ്രോസിക്യൂട്ടർ, യുവർ ഓണർ അതുപോലെതന്നെ സെക്ഷൻ 27 റിക്കവറിയും സംശയകരമാണ്.
7/3/2015 നാണ് എഫ്ഐആർ പ്രകാരവും മറ്റുമൊഴികൾ പ്രകാരവും സംഭവം നടക്കുന്നത്. അതിൻറെ പിറ്റേന്ന് അതായത് എട്ടാം തീയതിയാണ് പോലീസ് സംഭവ സ്ഥലത്ത് എത്തുന്നതും , തെളിവുകൾ ശേഖരിക്കുന്നതും മറ്റു മൊഴികൾ രേഖപ്പെടുത്തുന്നതും.
അന്ന് പോലീസ് സംഭവ സ്ഥല മഹസറും അവിടെ നിന്നും കണ്ടെടുത്ത വസ്തുക്കൾ രേഖപ്പെടുത്തി സീഷർ മഹസറും തയ്യാറാക്കിയതാണ്.
അന്ന് പോലീസ് തയ്യാറാക്കിയ ഈ രണ്ടു മഹസറിലും സാക്ഷികളായി ഒപ്പുവെച്ചവരെ ഈ കോടതിയിൽ വിസ്തരിച്ചതാണ്.
ആ സാക്ഷി മൊഴികൾ പ്രകാരം അന്ന് അവിടെ നിന്നും ശേഖരിച്ച തോർത്തുമുണ്ട്, കത്തി, രക്തം കലർന്ന മണ്ണ്, മുളകുപൊടി കലർന്ന മണ്ണ്, തുടങ്ങിയവ കോടതിയിൽ വച്ച് അവരെ കാണിക്കുകയും ആയത് അവർ തിരിച്ചറിയുകയും ചെയ്തതാണ് .
യുവർ ഓണർ ഒരു നിരപരാധിയെ ശിക്ഷിക്കാൻ ഒരു കൂട്ടം ആളുകൾ എത്രത്തോളം പോകും എന്നതിൻറെ ഒരു തെളിവാണ് ഈ കേസ് .
സംഭവം നടന്ന ഏഴാം തീയതയിൽ നിന്നും നാല് ദിവസം കഴിഞ്ഞ് പതിനൊന്നാം തീയതിയാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നതും ചോദ്യം ചെയ്യുന്നതും. ആ ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞുകൊടുത്തതുപ്രകാരം കണ്ടെത്തിയതാണ് ആ കത്തി എന്നാണ് പോലീസ് പറയുന്നത്. അതാണല്ലോ സെക്ഷൻ 27 റിക്കവറി .
യുവർ ഹോണർ പതിനൊന്നാം തീയതി പ്രതി കാണിച്ചുകൊടുത്ത പ്രകാരം കണ്ടെത്തിയ കത്തി എട്ടാം തീയതി എങ്ങനെയാണ് പോലീസ് ഈ സാക്ഷികളെ കാണിക്കുന്നതും ബന്ധവസിലെടുത്ത് മഹസർ ഒപ്പുവെക്കുന്നതും ?
യുവർ ഹോണർ ഇത് തികച്ചും ഒരു അസാധ്യമായ വസ്തുതയാണ്.
ജഡ്ജ് : ഞാൻ വിചാരിച്ചത് ഇതൊരു ക്ലിയർ കേസ് ആണെന്നാണ്. ഉച്ചയ്ക്കുശേഷം കേൾക്കേണ്ട ഒരു കേസ് അല്ല ഇത്. രാവിലെ മുതൽ തുടങ്ങേണ്ടതാണ്.
തുടർവാദങ്ങൾക്കായി കേസ് 7/11/23 ലേക്ക് വെച്ചു.
.jpeg)
Suspense
ReplyDelete