വിചിത്രമായ കൊലപാതകശ്രമം 1
അഡീഷണൽ ജില്ലാ/സെഷൻസ് കോടതി 1 മഞ്ചേരി - 22/10/2023 ശനി :
2015 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അവിഹിതബന്ധം ആരോപിച്ചുകൊണ്ട് മദ്യപിച്ചെത്തിയ പ്രതി (ഭർത്താവ്) കൊല്ലണമെന്ന ഉദ്ദേശത്തോടെ അടുക്കളയിൽ വെച്ച് തൻറെ ഭാര്യയുടെ കണ്ണിൽ മുളകുപൊടി വിതറി മുറ്റത്തേക്ക് വലിച്ചിഴച്ച് കത്തികൊണ്ട് തുടർച്ചയായി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്.
20 ൽ അധികം സാക്ഷികളെ വിസ്തരിച്ചതിനുശേഷം വാദം കേൾക്കാനായി ഇന്നേക്ക് മാറ്റി വെച്ചതാണ് ഈ കേസ് . പ്രതിഭാഗത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വക്കേറ്റ് നമ്പൂതിരിയാണ് ഹാജരാകുന്നത്.
പ്രതിഭാഗം വക്കീൽ : യുവർ ഹോണർ, ഈ കേസിൽ ഒരുപാട് വൈരുദ്ധ്യങ്ങളുണ്ട്. ഒരു 10 മിനിറ്റ് എനിക്ക് അനുവദിക്കണം.
ജഡ്ജ് : തീർച്ചയായും , ഒരു തിരക്കുമില്ല താങ്കൾക്ക് വേണ്ട സമയമെടുക്കുക.
(രാവിലെ മുതൽ ഒരേ ഇരുത്തം ഇരുന്നു ഭക്ഷണം പോലും കഴിക്കാതെ രണ്ടര മണിയായ സമയത്താണിതെന്ന് ഓർക്കണം)
പിന്നീടുള്ള 10 മിനിറ്റ് ആ കോടതിയിൽ ഉള്ളവരെ മുഴുവൻ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു.
പ്രതി വക്കീൽ : യുവർ ഹോണർ , ഈ കേസിലെ ആക്രമിക്കപ്പെട്ട സ്ത്രീയെ പരിശോധിച്ച ഡോക്ടറുടെ മൊഴിപ്രകാരം 7/3/2015 ന് വയറ്റിലും കഴുത്തിലും നെഞ്ചിലും കാലിന്റെ തുടയിലും എല്ലാം കുത്തി പരിക്കേറ്റ നിലയിലാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അത് അന്വേഷണ ഉദ്യോഗസ്ഥൻ അടക്കമുള്ള മറ്റുള്ള സാക്ഷികളെല്ലാം ശരിവെക്കുന്നുമുണ്ട്. ഡോക്ടറുടെ തന്നെ വിശദമായ Wound certificate ൽ ഓരോ കുത്തിന്റേയും എണ്ണവും വലിപ്പവും വ്യക്തമായി രേഖപെടുത്തിയിട്ടുമുണ്ട്.
ജഡ്ജ്: അതെ. അതിൽ കഴുത്തിലടക്കം തുടർച്ചയായി ഒന്നിലധികം തവണ കുത്തിയതായി കാണുന്നുണ്ട്.
വക്കീൽ : യെസ് യുവർ ഹോണർ, ആ റിപ്പോർട്ട് പ്രകാരം മരണത്തിൽ നിന്നും തലനാരിഴക്കാണ് ആ സ്ത്രീ രക്ഷപെട്ടത്. പക്ഷേ അതിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു സത്യമുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാറാക്കിയ സീഷർ മഹസറിലോ കോടതിയിൽ വന്നു പറഞ്ഞ മൊഴിയിലോ എവിടെയും തന്നെ ആക്രമിക്കപ്പെട്ട സമയം ആ സ്ത്രീ ധരിച്ച നൈറ്റിയിലും അടിപ്പാവാടയിലും കീറലുകളോ ദ്വാരങ്ങളോ ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ല. ഇതെന്ത് മാജിക് ആണെന്ന് അറിയില്ല യുവർ ഹോണർ . ധരിച്ച നൈറ്റിയിലും അടിപ്പാവാടയിലും ഒരു പോറൽപോലുമേൽപ്പിക്കാതെ നെഞ്ചിലും വയറ്റിലും തുടയിലും കുത്താൻ എങ്ങനെയാണ് കുത്തിയതെന്ന് ഉത്തരമില്ലാത്ത ചോദ്യമാണ് .
ആശ്ചര്യത്തോടെ ജഡ്ജ് അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയും അയാൾ ഹാജരാക്കിയ സീഷർ മഹസറും ആവശ്യപ്പെടുന്നു.
തുടരും...
.jpeg)
Waiting for the next part
ReplyDeleteഉടനെ വരും. ❤️
Delete