മുബാറക്ക് അലി അഹമ്മദ് V സ്റ്റേറ്റ് ഓഫ് ബോംബെ
പാകിസ്ഥാനിലെ കറാച്ചിയിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു മുബാറക് അലി.എളുപ്പ മാർഗത്തിലൂടെ പണമണ്ടാക്കാൻ അവസരമൊരുക്കാമെന്ന് പറഞ്ഞ് കത്തുകളിലൂടെയും ടെലഫോണിലൂടെയും ടെലഗ്രാം സന്ദേശങ്ങളിലും തെറ്റായ വിവരങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങളും നൽകി ബോംബെയിലുള്ള ഒരു യുവാവിനെ മുബാറക്ക് അലി കെണിയിലാക്കി.
പെട്ടന്ന് പണക്കാരനാകാനുള്ള മോഹം കാരണം മുബാറക്ക് ചോദിക്കുന്ന വിവരങ്ങളും ആവശ്യപ്പെട്ട പണവും കൈമറിക്കഴിഞ്ഞതിന് ശേഷമാണ് ഇതിനുപിന്നിലെ തട്ടിപ്പിനെക്കുറിച്ച് ബോംബെക്കാരൻ യുവാവ് ആലോചിക്കുന്നത്. കാര്യം കയ്യീന്ന് പോയെന്നറിഞ്ഞപ്പോൾ യുവാവ് കേസ് കൊടുത്തതിന് പിന്നാലെ സൂത്രത്തിൽ മുബാറക് അലിയെ ബോംബെയിൽ എത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു പോലീസ്.
ഈ കേസിൽ കുറ്റം ചെയ്ത വ്യക്തി പാക്കിസ്ഥാൻ പൗരനാണാണെങ്കിലും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം വഞ്ചനക്കുള്ള ശിക്ഷ വിധിക്കാൻ ബഹുമാനപ്പെട്ട സുപ്രീംകോടതി നിരീക്ഷിച്ചത് ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 2 ആണ്.
മുബാറക്ക് അലിയുടെ ശാരീരിക സാന്നിധ്യം ബോംബെയിൽ ഇല്ലെങ്കിലും അയാൾ ഈ കുറ്റം ചെയ്തത് ബോംബെയിൽ വെച്ച് തന്നെയാണെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി ഈ കേസിൽ കണക്കാക്കുകയായിരുന്നു.

Comments
Post a Comment
Your comment is valuable for me.