ഐപിസി സെക്ഷൻ 3
നിയമപ്രകാരം ഇന്ത്യയിൽ വിചാരണ നടത്താവുന്ന, ഇന്ത്യക്ക് പുറത്തു വെച്ച് ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ ശിക്ഷ.
വിവരണം :
നിയമപ്രകാരം ഇന്ത്യയിൽ വിചാരണ ചെയ്യാവുന്ന ഇന്ത്യക്ക് പുറത്തു വെച്ച് ചെയ്ത ഏതൊരു കുറ്റകൃത്യത്തിനും ആ കുറ്റകൃത്യം ഇന്ത്യയിൽ വെച്ച് തന്നെ നടന്നതായി കണക്കാക്കി ആ കുറ്റത്തിന് ഇന്ത്യയിൽ ഇന്ത്യൻ ശിക്ഷാ നിയമം 1860 ലെ വ്യവസ്ഥയനുസരിച്ച് ശിക്ഷിക്കുന്നതാണ്.
ഈ സെക്ഷനിൽ കുറ്റകൃത്യങ്ങളെന്ന വാക്കിൽ ഇന്ത്യക്ക് പുറത്ത് ചെയ്യുന്ന ഇന്ത്യയിൽ കുറ്റകരമായ എല്ലാ പ്രവർത്തിയും ഉൾപ്പെടുന്നതാണ്. അപ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ കണ്ണിൽ ഇന്ത്യയിലെ ഏതൊരു കുറ്റകൃത്യവും ഇന്ത്യക്ക് പുറത്തും കുറ്റകൃത്യവും ശിക്ഷാർഹവുമാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ഒരു വ്യക്തി താമസിക്കുന്ന നാട്ടിൽ ഒരു പ്രവർത്തി കുറ്റകരമല്ലെങ്കിൽ പോലും അയാൾ ഇന്ത്യൻ പൗരനും അയാൾ ചെയ്ത പ്രവർത്തി ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം കുറ്റകൃത്യവുമെണെങ്കിൽ അയാളെ ശിക്ഷിക്കാം.
.jpg)
Comments
Post a Comment
Your comment is valuable for me.