ഐപിസി സെക്ഷൻ 2

ഈ നിയമത്തിൽ ചെയ്യരുതെന്ന് പറയുന്ന ഏതെങ്കിലും കാര്യം ഇന്ത്യയിൽ വെച്ച് ചെയ്യുകയോ ചെയ്യണമെന്ന് പറയുന്ന ഏതെങ്കിലും കാര്യം ചെയ്യാതിരിക്കുകയോ ചെയ്താൽ ഏതൊരു വ്യക്തിയും ശിക്ഷ ലഭിക്കാൻ ബാധ്യസ്ഥരാണ്.

വിവരണം:

ഇന്ത്യൻ ശിക്ഷാ നിയമം 1860 പ്രകാരം സ്വദേശിയോ വിദേശിയോ ആയ ഏതൊരു വ്യക്തിയും ഇന്ത്യയിൽ വെച്ച് ചെയ്യുന്ന ഈ നിയമത്തിൽ പറഞ്ഞ ഏതൊരു കുറ്റകൃത്യത്തിനും ശിക്ഷ ലഭിക്കുന്നതാണ്.

ഇന്ത്യയിൽ വെച്ച് ചെയ്യുന്നതിൽ ഇന്ത്യയുടെ തീരങ്ങളിൽ നിന്നും 12 നോട്ടിക്കൽ മൈലുകൾ വരെയുള്ള സമുദ്രഭാഗങ്ങളിൽ വെച്ച് ചെയ്യുന്ന കുറ്റകൃത്യങ്ങളും ഉൾപ്പെടുന്നതാണ്.


ഇവിടെ നിയമത്തിൽ ഉപയോഗിച്ച വാക്ക് ഏതൊരു വ്യക്തിയുമെന്നാണ്.അതുകൊണ്ട് തന്നെ പൗരത്വവും മതവും ഭാഷയും വേഷവുമൊന്നും പരിഗണിക്കാതെ കുറ്റം ചെയ്ത ഏതൊരു വ്യക്തിയേയും ശിക്ഷിക്കാം.വിദേശ പൗരന്മാർ അവരുടെ നാട്ടിൽ കുറ്റകരമല്ലാത്തത്തും ഇന്ത്യയിൽ കുറ്റകരവുമായ എന്തെങ്കിലും പ്രവർത്തി ഇന്ത്യയിൽ ചെയ്താലും അവരും ഒരുപോലെ ശിക്ഷിക്കപ്പെടുന്നതാണ്.


കേസ്:

മുബാറക്ക് അലി അഹമ്മദ് V സ്റ്റേറ്റ് ഓഫ് ബോംബെ (AIR 1957 SC 857)

Comments