ഐപിസി സെക്ഷൻ 1



നിയമത്തിന്റെ ശീർഷകവും പ്രവർത്തന പരിധിയും :

ഈ നിയമത്തെ INDIAN PENAL CODE (ഇന്ത്യൻ ശിക്ഷാ നിയമം) എന്ന് വിളിക്കുകയും നിയമം ഇന്ത്യ മുഴുവനായും പ്രവർത്തന പരിധിയുള്ളതുമാകുന്നു.

വിവരണം:

ഈ അടുത്ത കാലം വരെ നമ്മുടെ ശിക്ഷാ നിയമം ജമ്മു കാശ്മീർ ഒഴികെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. കാശ്മീരിൽ രൺബീർ പീനൽ കോഡ് എന്ന പേരിലുള്ള ശിക്ഷാ നയമമായിരുന്നു നിലവിലുണ്ടായിരുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കാശ്മീരിന് പ്രത്യേക പദവി ഉണ്ടായിരുന്നതുകൊണ്ടാണ് ശിക്ഷാ നിയമവും കാശ്മീരിന് പ്രത്യേകമായത്.

കഴിഞ്ഞവർഷം (2019) ആഗസ്റ്റ് ആറിന് ഭരണഘനയുടെ കശ്മീരിന് പ്രത്യേകാധികരം നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കി. അപ്രകാരം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതുകൊണ്ട് തന്നെ ഇന്ത്യൻ ശിക്ഷാ നിയമം ജമ്മു കാശ്മീർ ഉൾപ്പെടെ ഇന്ത്യയിൽ മുഴുവനായും പ്രവർത്തന പരിധിയുള്ള ഒരു നിയമമായി മാറി.

Comments