അഡീഷണൽ ജില്ലാ സെഷൻസ് കോടതി 1 മഞ്ചേരി

30 - 09 - 2023 ശനി :

വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയുടെ സഹോദരിയെ കൊലപ്പെടുത്തിയെ പ്രതിയാണ് പ്രതിക്കൂട്ടിൽ ഉള്ളത്. വിചാരണ തടവിൽ ആയിരുന്ന പ്രതിയെ പോലീസ് ആണ് കോടതിയിൽ എത്തിച്ചിട്ടുള്ളത്. മാസങ്ങളോളം നീണ്ട വിചാരണക്കൊടുവിൽ കഴിഞ്ഞദിവസം (30 - 09 - 2023 വെള്ളി) പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചു കൊണ്ട് ശിക്ഷാവിധി പറയാൻ ഇന്നേക്ക് മാറ്റിവെച്ചതായിരുന്നു.   
 
ജഡ്ജ് : നിങ്ങൾക്കുള്ള ശിക്ഷ വിധിക്കാൻ പോവുകയാണ് അതിനുമുമ്പ് എന്തെങ്കിലും പറയാനുണ്ടോ ?

പ്രതി : വീട്ടിൽ പ്രായമായ അമ്മയും ഭാര്യയും മാത്രമേയുള്ളൂ , അവർക്ക് ചിലവിന് നൽകാൻ ഞാൻ മാത്രമേയുള്ളൂ.

ജഡ്ജ് : ശരി, വക്കീലിന് എന്തെങ്കിലും പറയാനുണ്ടോ ?

പ്രതിഭാഗം വക്കീൽ : പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നല്ലോ അതുകൊണ്ട് അതിലേക്ക് ഞാൻ ഇനി കടക്കുന്നതിൽ അർഥമില്ല. പ്രതിയുടെ പ്രായവും വീട്ടിലെ അവസ്ഥയും പരിഗണിച്ച് പരമാവധി കുറഞ്ഞ ശിക്ഷതന്നെ കൊടുക്കണമെന്ന് അപേക്ഷിക്കുന്നു.

ജഡ്ജ് : പ്രോസിക്യൂഷന് എന്തെങ്കിലും പറയാനുണ്ടോ ?

പ്രോസിക്യൂട്ടർ : വളരെ ക്രൂരവും പൈശാചികവുമായ ഒരു കുറ്റകൃത്യമാണ് പ്രതി ചെയ്തിരിക്കുന്നത്. തനിക്ക് അഭയം കൊടുത്ത വീട്ടിലെ ആളെയാണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നത് . ഈ കേസ് അപൂർവങ്ങളിൽ അപൂർവമായ കേസ് ആയി പരിഗണിച്ച് പരമാവധി വലിയ ശിക്ഷ തന്നെ പ്രതിക്ക് കൊടുക്കണമെന്ന് അപേക്ഷിക്കുന്നു.

പ്രതിഭാഗം വക്കീൽ : യുവർ ഓണർ വിചാരണ സമയത്ത് പറയേണ്ട കാര്യങ്ങളാണ് എൻറെ സുഹൃത്തായ പ്രോസിക്യൂട്ടർ ഇപ്പോൾ പറയുന്നത് അത് കോടതി മുഖവിലക്കെടുക്കരുത് എന്ന് അപേക്ഷിക്കുന്നു. അപൂർവങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കാൻ ഈ കേസിൽ ഒന്നുമില്ല. 

ജഡ്ജ് : അപൂർവങ്ങളിൽ അപൂർവ്വമായി ഒന്നുമല്ല ഈ കേസിൽ. പക്ഷേ പ്രതി ചെയ്ത കുറ്റം വളരെ ക്രൂരവും ആവർത്തിക്കപ്പെടാതിരിക്കേണ്ടതുമാണ്.

ഐപിസി സെക്ഷൻ 449 പ്രകാരം വീട്ടിൽ അതിക്രമിച്ചു കയറിയതിന് 5 വർഷം കഠിന തടവും , 50,000 രൂപ പിഴയും, ഐപിസി സെക്ഷൻ 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം തടവും 1,00,000 രൂപയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും 6 മാസം അധിക തടവുകൂടി അനുഭവിക്കണം.

Comments

Post a Comment

Your comment is valuable for me.