കദം രൂപ്സിംഗ് ബീവ്ജി VS റിറ്റേണിംഗ് ഓഫീസർ (മുൻസിപ്പൽ കൗൺസിൽ, അഹമ്മദ് നഗർ ബോംബെ)
30/06/1998 ബോംബെ ഹൈക്കോടതി
(റിവിഷൻ പെറ്റീഷൻ)
പരാതിക്കാരൻ:
കദം രൂപ്സിംഗ് ബീവ്ജി
എതിർകക്ഷികൾ:
റിറ്റേണിംഗ് ഓഫീസർ (മറ്റുള്ളവരും)
കേസിന്റെ ചരിത്രം:
1-12-1996 ന് അഹമ്മദ്‌നഗർ മുനിസിപ്പൽ കൗൺസിലിന്റെ തിരഞ്ഞെടുപ്പ് നടന്നതിൽ വാർഡ് നമ്പർ 9 ൽ നിന്ന് വിജയിച്ച സ്ഥാനാർത്ഥിയാണ് പരാതിക്കാരനായ മുൻ മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോർഡ് (MSEB) ജീവനക്കാരൻ രൂപ്സിംഗ്. എതിർകക്ഷികളിൽ ഒന്നാമത്തേത് ആ തിരഞ്ഞെടുപ്പിലെ റിറ്റേണിംഗ് ഓഫീസറും 2 മുതൽ 8 വരെയുള്ള കക്ഷികൾ ആ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരുമാണ്.
M.S.E.B. യിലെ ജീവനക്കാരെ നിയന്ത്രിക്കുന്ന സേവന ചട്ടങ്ങളിലെ 5 (h) 3 (n) പ്രകാരം M.S.E.B. യിലെ ഒരു ജീവനക്കാരനും നിയമസഭാ,തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ഏതെങ്കിലും ബോഡിയിലോ അതോറിറ്റിയിലോ അംഗമായി തുടരുകയോ ചെയ്യരുതെന്ന വ്യവസ്ഥയുണ്ട്. ഇത് ചൂണ്ടിക്കാണിച്ച് രൂപ്സിംഗിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കമെന്നുമുള്ള ഹരജി രണ്ടാം എതിർകക്ഷി ബഹുമാനപ്പെട്ട ജില്ലാ ജഡ്ജിയുടെ മുന്നിൽ സമർപ്പിച്ചു.
കേസിൽ വാദം കേട്ട് തെളിവുകൾ പരിശോധിച്ച ബഹുമാനപ്പെട്ട ജില്ലാ ജഡ്ജി, പരാതിക്കാരൻ രൂപ്സിംഗ് 722 വോട്ടുകളും മറ്റു കക്ഷികൾ താരതമ്യേന കുറഞ്ഞ വോട്ടുകളും നേടിയിട്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് പരാതിക്കാരനെ അയോഗ്യനാക്കുകയും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കുകയും 707 വോട്ടുകൾ നേടിയ രണ്ടാം എതിർകക്ഷിയെ വിജയിയായി വിധിപറയുകയും ചെയ്തു. ഇതിനെതിരെ രൂപ്സിംഗ് ബോംബെ ഹൈക്കോടതിയിൽ നൽകിയ റിവിഷൻ പെറ്റിഷൻ ആണ് നമ്മൾ ഇനി നോക്കുന്നത്.
1990 വരെ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (MSEB) സ്ഥിര ജീവനക്കാരനായിരുന്ന രൂപ്സിംഗ് 1991 ലാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതെങ്കിലും രൂപ്സിംഗ് രാജി സമർപ്പിച്ചതും അത് ബോർഡ് സ്വീകരിച്ചതും 1996 ൽ ആണ്.
ഈ പരാതിയുടെ വിധി പറയുന്നതിന് ബഹുമാനപ്പെട്ട ഹൈക്കോടതി പരിശോധിച്ച കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം;
1. നാമനിർദ്ദേശ പത്രിക സമർപ്പിച്ച സമയത്തും തിരഞ്ഞെടുപ്പ് സമയത്തും പരാതിക്കാരൻ രൂപ്സിംഗ് MSEB ജീവനക്കാരനായിരുന്നോ?
2. ആദ്യമേ സേവന ചട്ടം പ്രകാരം അയോഗ്യനായ ഒരാളെ MSEB ജീവനക്കാരനെന്ന നിലയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അയോഗ്യനാക്കാമോ?
3. രണ്ടാം കക്ഷിയെ ജില്ലാ കോടതി വിജയിയായി തിരഞ്ഞെടുത്തു എന്നത് ഉചിതമായോ?
4. രണ്ടാം എതിർകക്ഷിയെ വിജയിയായി പറഞ്ഞ വിധിയിൽ ഈ കോടതിക്ക് ഇടപെടാൻ വിവേചനാധികാരമുണ്ടോ?
രൂപ്സിംഗ് രാജി സമർപ്പിച്ചത് 1996 ലാണെങ്കിലും 1990 മുതൽ അയാൾ ജോലിയിൽ പ്രവേശിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് നടന്നത് 1991 ലും. 'വ്യക്തമായ കാരണം ബോധിപ്പിക്കാതെ അനുവധിച്ച അവധിയേക്കാൾ ജോലിയിൽ നിന്നും വിട്ടുനിന്നാൽ അയാൾക്കെതിരെ അച്ചടക്ക നടപടികളെടുക്കാമെന്ന' സേവന ചട്ടത്തിലെ വ്യവസ്ഥയുണ്ടായിട്ടും വർഷങ്ങളോളം അയാൾക്കെതിരെ ഒരു നടപടിയും MSEB എടുത്തില്ല. അതുകൊണ്ട് തന്നെ അയാളെ MSEB പുറത്താക്കിയതായി അയാൾ അനുമാനിക്കുന്നതിൽ തെറ്റില്ല എനൂന് പരാതിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
മഹാരാഷ്ട്ര മുൻസിപ്പാലിറ്റീസ് ആക്ട് സെക്ഷൻ 16 പ്രകാരം 'സർക്കാറിന്റെ അല്ലെങ്കിൽ ഏതെങ്കിലും പ്രാദേശിക അതോറിറ്റിയുടെ സേവകനോ അല്ലെങ്കിൽ സർക്കാരിന്റെയോ ഏതെങ്കിലും പ്രാദേശിക അതോറിറ്റിയുടെയോ കീഴിൽ ഒരു ഓഫീസ് വഹിക്കുന്നവരോ ആയിട്ടുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ല' എന്ന് എതിർകക്ഷികളും വാദിച്ചപ്പോൾ
'ഐപിസി സെക്ഷൻ 14' ഉദ്ധരിച്ചാണ് ബഹുമാനപ്പെട്ട ഹൈക്കോടതി വിശദീകരണം നൽകിയത് 'ഈ നിയമത്തിൽ പ്രത്യേകമായി ഉപയോഗിച്ചിരിക്കുന്നത് സർക്കാറിന്റെ സേവകൻ എന്ന വാക്കാണ്, അല്ലാതെ പൊതുസേവകൻ എന്ന വാക്കല്ല, 'ഐപിസി സെക്ഷൻ 14' പ്രകാരം സർക്കാറിന്റെ സേവകൻ എന്നാൽ സർക്കാറോ സർക്കാറിന്റെ അധികാരത്തിന് കീഴിലോ ഇന്ത്യയിൽ തുടരുന്നതോ, നിയമിച്ചതോ, ജോലി ചെയ്യുന്നതോ ആയ ഏതൊരു ഉദ്യോഗസ്ഥനോ സേവകനോ ആണ്.
മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോർഡിലെ മെമ്പർമാരുടെ കാര്യത്തിലേ സർക്കാറിന് തീരുമാനിക്കാവൂ.ഉദ്യോഗസ്ഥരേയും ജോലിക്കാരേയും നിയമിക്കുന്നതും നീക്കം ചെയ്യുന്നതും ബോർഡിന്റെ അധികാര പരിധിയിലുള്ള കാര്യമാണ്. ജോലിക്കാർക്ക് വേതനം നൽകുന്നതും ബോർഡ് നേരിട്ടാണ്. അതുകൊണ്ട് തന്നെ പരാതിക്കാരനെ സർക്കാർ ഉദ്യോഗസ്ഥനോ സേവകനോ ആയി കാണാൻ നിയമത്തിന് സാധിക്കുകയില്ല'.
ഇതോടൊപ്പം മറ്റു പലതെളിവുകളും പരിഗണിച്ച് ബഹുമാനപ്പെട്ട ഹൈക്കോടതി ഈ കേസിൽ റിവ്യൂ പെറ്റിഷൻ അനുവധിച്ചു. പരാതിക്കാരനായ രൂപ്സിംഗിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കിയതും രണ്ടാം എതിർ കക്ഷി വിജയിച്ചതായുമുള്ള ജില്ലാ കോടതി വിധിയും ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.ബി പൽകർ റദ്ദ് ചെയ്തു.

Comments
Post a Comment
Your comment is valuable for me.