എം അരീഫാ ബീവി VS ഡോ.കെഎം സാഹിബ്
പിതാവിന് ജിവനാംശം നൽകാൻ ബഹുമാനപ്പെട്ട താഴെ കോടതി വിധിച്ചപ്പോൾ അതിനെതിരെ ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചതാണ് മകൾ അരീഫാ ബീവി.
സി.ആർ.പി.സി സെക്ഷൻ 125 പ്രകാരമാണ് മക്കൾ മാതാപ്പിതാക്കൾക്ക് ജിവനാംശം നൽകണമെന്ന നിയമം നിലനിൽക്കുന്നത്.പക്ഷെ അതിൽ 'മകൻ' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പരാതിക്കാരൻ കോടതിയെ ബോധിപ്പിച്ചപ്പോൾ ഈ കേസിലെ ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി ചന്ദ്രശേഖര മേനോൻ പറഞ്ഞ വാക്കുകൾ പിന്നീട് പല കോടതി വിധികളും മാതാപ്പിതാക്കൾക്ക് ജിവനാംശം നൽകേണ്ട കേസുകളിൽ ആധാരമാക്കിയിട്ടുണ്ട്. "അതെ ശരിയാണ് സി.ആർ.പിസി സെക്ഷൻ 125 ൽ മകൾ ജിവനാംശം നൽകാൻ ബാധ്യസഥയാണെന്ന് പറഞ്ഞിട്ടില്ല.പക്ഷെ സെക്ഷൻ 125 ൽ ഉപയോഗിച്ച വാക്കുകൾ 'ഏതൊരു വ്യക്തിയും, അവന്റെ അമ്മ അല്ലെങ്കിൽ അച്ഛൻ, അത്തരം വ്യക്തി' എന്നൊക്കെയാണ്. ഈ വാക്കുകളും പ്രയോഗങ്ങളുമൊന്നും സി.ആർ.പി.സി യിൽ എവിടെയും നിർവചിച്ചിട്ടില്ല.പക്ഷെ സി.ആർ.പി.സി സെക്ഷൻ 2 ൽ പറയുന്നതെന്താണെന്ന് നോക്കൂ ' ഈ നിയമത്തിൽ ഉപയോഗിച്ച വാക്കുകളും പ്രയോഗങ്ങളും ഇവിടെ നിർവചിച്ചിട്ടില്ല പക്ഷെ ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) യിൽ നിർവചിച്ചിരിക്കുന്നു'.അപ്പോൾ നമുക്ക് ഐ.പി.സി സെക്ഷൻ 8 നോക്കാം 'പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും 'അവൻ' എന്ന സർവ്വനാമാണ് ഈ നിയമത്തിൽ ഉപയോഗിക്കുന്നത്'.
അപ്പോൾ സി.ആർ.പി.സി സെക്ഷൻ 125ലെ അവന്റെ അച്ഛൻ എന്നത് അവളുടെ അച്ഛൻ എന്നും അവന്റെ അമ്മ എന്നത് അവളുടെ അമ്മ എന്നും നിർവചിക്കാം".
ഈ കേസിൽ താഴെ കോടതി വിധി ശരിവെക്കുകയാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ചെയ്തത്.

Comments
Post a Comment
Your comment is valuable for me.