സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ VS ഗുലാബ് സിംഗ്
കന്നുകാലികളേയും കൊണ്ട് തോട്ടത്തിലേക്ക് പോകുന്ന തന്റെ മകൻ ചേലയെ തന്റെ മുന്നിലിട്ട് കൂട്ടം ചേർന്ന് അടിച്ചും വെട്ടിയും ഒരു സംഘമാളുകൾ കൊലപ്പെടുത്തിയതിനെതിരെ ലച്ചിയെന്ന സ്ത്രീയുടെ പരാതിയിലാണ് കേസിന്റെ തുടക്കം. നിരവധി ദൃസാക്ഷികളും തെളിവുകളും ഉണ്ടായിട്ടും കൊലപാതകം നടത്തിയത് 6 പേരുള്ള പ്രതിപട്ടികയിലെ നാലുപേർ മാത്രമാണെന്നും അതിലൊരാൾ വിചാരണവേളയിൽ മരണപ്പെട്ടതുകൊണ്ട് മൂന്ന് പേർക്കെതിരെ സെഷൻസ് കോടതിയിൽ നിന്നും ഐപിസി സെക്ഷൻ 323 പ്രകാരം ഒരു വർഷം സാധാരണ തടവിന് ശിക്ഷ വിധിച്ചു.
ഇതിനെതിരെ രാജസ്ഥാൻ സർക്കാർ അപ്പീൽ പോവുകയും കേസ് ബഹുമാനപ്പെട്ട രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ഡി ദലേല, ജസ്റ്റിസ് എകെ സിംഗ് എന്നിവർ ചേർന്ന ഡിവിഷൻ ബെഞ്ചിലെത്തുകയും ചെയ്തു.
ഒന്നാമതായി കോടതി നോക്കിയത് ചേലയുടെ ശരീരത്തിൽ അക്രമികൾ ഉണ്ടാക്കിയ പരിക്കുകൾ എല്ലാം മനപ്പൂർവ്വവും സ്വബോധത്തോടെയുമാണോ എന്നാണ്. ഒരേ ലക്ഷ്യത്തോടെയും സ്വബോധത്തോടെയുമാണ് പ്രതികൾ അക്രമിച്ചതെങ്കിലും ആ അക്രമങ്ങൾ കൊണ്ട് കൊല്ലണമെന്ന ഉദ്ദേശം പ്രതികൾക്ക് ഉണ്ടായിരുന്നോ എന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു.
രണ്ടാമത് കോടതി നോക്കിയത് ഇത്തരം അക്രമങ്ങളും പരിക്കുകളുമേറ്റാൽ ആ വ്യക്തി കൊല്ലപ്പെടുമെന്ന അറിവ് പ്രതികൾക്ക് ഉണ്ടായിരുന്നോ എന്നാണ്.
ഈ കേസിൽ അതും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല.
മൂന്നാമതായി ഈ കേസിൽ കൊല്ലപ്പെട്ട ചേലയുടെ ശരീരത്തിലുണ്ടായ 28 മുറിവുകളിൽ ഒരു മുറിവ് പോലും ഒറ്റക്ക് മരണകാരണം ആവുകയില്ലെന്നും അതെല്ലാംകൂടെ ഒരുമിച്ചാവുമ്പോൾ സാധാരണഗതിയിൽ മരണം സംഭവിക്കാമെന്നും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും കോടതി പരിശോധിച്ചപ്പോൾ അതും കുറ്റവാളികൾക്കെതിരെ കൊലക്കുറ്റത്തിനുള്ള ശിക്ഷയായ ഐപിസി സെക്ഷൻ 302 വിധിക്കാൻ വീണ്ടുമൊരു തടസ്സമായി.
കൊലപാതകക്കുറ്റം ചുമത്താൻ സാധിക്കാത്ത സാഹചര്യത്തിൽ കുറ്റകരമായ നരഹത്യയായി കണക്കാക്കിയ ഈ കേസിൽ കുറ്റവാളികൾക്ക് ഐപിസി 304A പ്രകാരം കഠിന തടവും പിഴയും ചുമത്താനായി കേസിൽ മരണ കാരണമായേക്കാവുന്ന പരിക്കുണ്ടോയെന്ന് കോടതി നിരീക്ഷിച്ചു.
ഒറ്റക്കൊരു പരിക്കും മരണത്തിന് കാരണമാവില്ലെന്ന ഡോക്ടറുടെ മൊഴിയുള്ളതുകൊണ്ട് തന്നെ 'ഐപിസി സെക്ഷൻ 9' പ്രകാരം 'പരിക്ക്' എന്ന ഏക വചനത്തെ 'പരിക്കുകൾ' എന്ന് നിർവചിക്കുകയും ചേലയുടെ ശരീരത്തിലെ മുഴുവൻ മുറിവുകളും ഒരുമിച്ച് മരണകാരണമായ പരിക്കുകളായി ബഹുമാനപ്പെട്ട കോടതി പരിഗണിക്കുകയായിരുന്നു.
അതുകൊണ്ട് തന്നെ കുറ്റവാളികളായ മൂന്ന് പേർക്കെതിരെയുള്ള സെക്ഷൻസ് കോടതി വിധിച്ച ശിക്ഷയായ ഐപിസി 323 നിലനിർത്തുകയും അതോടൊപ്പം സർക്കാറിന്റെ അപ്പീൽ പരിഗണിച്ച് ഐപിസി 304 പ്രകാരം 5 വർഷം കഠിന തടവും ഓരോരുത്തരും ആയിരം രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ 6 മാസം വീണ്ടും കഠിന തടവും രാജസ്ഥാൻ ഹൈക്കോടതി വിധിച്ചു.

Comments
Post a Comment
Your comment is valuable for me.