കെ.എം നാനാവതി VS സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര

ഭാര്യ സിൽവിയും രണ്ട് മക്കളുമടങ്ങുന്ന കുടംബത്തോടൊപ്പം മുംബൈയിൽ ജീവിച്ചുവരികയായിരുന്നു ഇന്ത്യൻ നേവിയിലെ കമാൻഡറായ കവാസ് മനേക്ഷാ നാനാവതി എന്ന കെ.എം നാനാവതി.

ഡ്യൂട്ടിയുടെ ഭാഗമായി വളരെ നീണ്ടകാലം കുടംബത്തോട് അകന്നു നിൽകേണ്ടിവരുന്നതിനാൽ  ഭാര്യയ്ക്ക് അദ്ദേഹവുമായുള്ള അടുപ്പം പതിയെ കുറയുകയും നാനാവതിയുടെ സുഹൃത്തും സിന്ദിയുമായ പ്രേം ഭഗവാൻ അഹൂജയുമായി  പ്രണയത്തിലാവുകയുമുണ്ടായി.

ഒരു നവംബർ ഒന്നിന് അവധിയിൽ വന്ന നാനാവതിക്ക് ഭാര്യ തന്നോട്  വളരെയധികം അപരിചതമായും അടുപ്പമില്ലാതെയും പെരുമാറുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ കാര്യങ്ങളന്വേഷിച്ചു. തുടരെയുള്ള ചോദ്യങ്ങളിൽ ഉത്തരംമുട്ടി ഒടുവിൽ സിൽവിയ തനിക്കുപറ്റിപ്പോയ തെറ്റ് ഏറ്റുപറഞ്ഞു ഭർത്താവിന്റെ മുന്നിൽ കുറ്റസമ്മതം നടത്തി.

കാര്യങ്ങളറിഞ്ഞ് സ്വാഭാവികമായുണ്ടാവുന്ന ദേഷ്യംവും സങ്കടവും ഉള്ളിൽ ഒതുക്കികൊണ്ട് നാനാവതി നേരത്തെ വാക്കുനൽകിയ സിനിമ കാണാനെന്ന് പറഞ്ഞു ഭാര്യയേയും മക്കളേയും മെട്രോ സിനിമ തിയറ്ററിന്റെ മുന്നിലിറക്കി.അതിനുശേഷം തന്ത്രപൂർവ്വം അവിടെനിന്നും നാവൽ ബേസിലെത്തി തന്റെ സർവീസ് റിവോൾവറും ആറ് ബുള്ളറ്റുകളും എടുത്ത് നേരെ അഹൂജയുടെ ഓഫീസിലേക്കും  പോയി.

അഹൂജ അവിടെ ഇല്ലെന്ന് തിരിച്ചറിഞ്ഞ് ഫ്ലാറ്റിലെത്തിയപ്പോൾ കുളിച്ചു ടവ്വലുമുടുത്ത് നിൽകുന്ന അഹൂജയെയാണ് നാനാവതി കണ്ടത്.

സിൽവിയയേയും മക്കളേയും ഏറ്റെടുക്കുമോയെന്ന  നാനാവതിയുടെ ഒരേയൊരു ചോദ്യത്തിന് കൂടെക്കിടക്കുന്നവരെയെല്ലാം തനിക്ക് കെട്ടാനാവില്ലെന്ന് പറഞ്ഞ അഹൂജയുടെ നെഞ്ചിലേക്ക് മൂന്ന് തവണ വെടിയുതിർത്തു.അഹൂജ മരിച്ചെന്നുറപ്പായപ്പോൾ നാനാവതി നേരെ നേവി പ്രൊവോസ്റ്റ് മാർഷലുടെ മുന്നിൽചെന്ന് താൻ ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞെതിന് ശേഷം മാർഷലുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ അടുത്ത് ചെന്ന് കീഴടങ്ങുകയായിരുനു.

അന്വേഷണങ്ങൾ നടന്നു.തെളിവുകളും സാക്ഷികളും വിസ്തരിക്കപ്പെട്ടു.വിചാരണയും 
ഒടുവിൽ ശിക്ഷയും വിധിച്ചു.ജീവപര്യന്തം തടവ് വിധിച്ചു ഹൈക്കോടതി.ഇതിനെതിരെ പ്രതിഭാഗം സുപ്രീം കോടതിയിൽ അപ്പീലിന് ശ്രമിച്ചെങ്കിലും ഹൈക്കോടതി വിധി ശരിവെക്കുകയാണ് സുപ്രീം കോടതിയും ചെയ്തത്.

സിന്ധി പാഴ്സി വംശീയ കലാപത്തിലേക്ക് വഴിതുറക്കാനുതകുന്ന ഈ ഒരു കോടതി വിധിയെ അഹൂജയുടെ സഹോദരി മാമി അഹൂജ നാനാവതിക്ക് മാപ്പ് നൽകിയതോടെ അന്നത്തെ മഹാരാഷട്ര ഗവർണ്ണരായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റ് ദയാഹർജി പരിഗണിച്ച് മറികടന്നു.

അപ്പോഴേക്കും മൂന്ന് വർഷങ്ങളോളം നാനാവതി ജയിൽവാസം അനുഭവിച്ചിരുന്നു.ജയിൽ മോചിതനായ ശേഷം അദ്ദേഹം ഭാര്യയെയും മക്കളെയും കൂട്ടി കാനഡയിലേക്ക് താമസം മാറി. ഒടുവിൽ 2003ൽ മരിക്കുന്നതുവരെ സിൽവയെയും കുട്ടികളെയും അദ്ദേഹം സംരക്ഷിക്കുകയും ചെയ്തു.കുടുംബത്തിലും ജീവിതത്തിലും പലവിധ പ്രശ്നങ്ങളൊക്കെയുണ്ടായിട്ടും ഭാര്യയെയും മക്കളെയും അദ്ദേഹം ഉപേക്ഷിച്ചില്ലെന്നത് കേസിനൊടൊപ്പം കൂട്ടിവായിക്കാൻ കൗതുകമുണ്ട്...

ഈ കേസിനെ ആസ്പദമാക്കി ചില സിനിമകളും രചനകളുമുണ്ടായിട്ടുണ്ട്.1973 ൽ പുറത്തിറങ്ങിയ 'അചാനക്' , 2013 ലെ 'റുസ്തം' എന്നീ സിനിമകൾ കൂടാതെ 2019 ൽ 'ദ വെർഡിക്റ്റ്' എന്ന പേരിൽ ഒരു വെബ് സീരീസും പുറത്തിറങ്ങിയിട്ടുണ്ട്.